+

കണ്ണൂർ വളപട്ടണം പാലത്തിലൂടെ കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെ കാറിൽ നിന്നിറങ്ങി പുഴയിലേക്ക് ചാടിയ മധ്യവയസ്കന്റെ മൃതദേഹം കണ്ടത്തി

വളപട്ടണം പാലത്തിലൂടെ കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെ കാറിൽ നിന്നിറങ്ങി പുഴയിലേക്ക് ചാടിയ മധ്യവയസ്കന്റെ മൃതദേഹം കണ്ടത്തി. പാപ്പിനിശേരി കീച്ചേരി

 കണ്ണൂർ; വളപട്ടണം പാലത്തിലൂടെ കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെ കാറിൽ നിന്നിറങ്ങി പുഴയിലേക്ക് ചാടിയ മധ്യവയസ്കന്റെ മൃതദേഹം കണ്ടത്തി. പാപ്പിനിശേരി കീച്ചേരി സ്വദേശി ഗോപിനാഥിന്റെ (59) മൃതദേഹം ആണ് കണ്ടെത്തിയത്.ഇന്ന് ഉച്ചക്ക് വളപട്ടണം റെയിൽവേ പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

സെപ്റ്റംബർ 4ന് വൈകിട്ട് 4.45നായിരുന്നു സംഭവം. ആശുപത്രിയിൽ നിന്നും കുടുംബത്തോടൊപ്പം വീട്ടിലേക്കുള്ള യാത്രാമധ്യേ വളപട്ടണം പാലത്തിനു മുകളിൽ എത്തിയപ്പോൾ ഇവർ സഞ്ചരിച്ചിരുന്ന കാർ ഗതാഗത കുരുക്കിൽപ്പെട്ടിരുന്നു. തുടർന്ന് കാർ നിർത്താൻ ആവശ്യപ്പെട്ട ഗോപിനാഥ് പുറത്തിറങ്ങി പാലത്തിൽനിന്നു പുഴയിലേക്ക് ചാടുകയായിരുന്നു. കണ്ണൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും വളപട്ടണം പൊലീസും കോസ്റ്റൽ പൊലീസും സംയുക്തമായി പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്നാണ് ഇന്ന് ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്.

facebook twitter