കണ്ണൂർ: മയ്യില്‍: മയ്യില്‍ പൊലിസ് സ്റ്റേഷൻ പരിധിയിലെ എട്ടേയാറില്‍ ബൈക്കിലെത്തി കാര്‍തടഞ്ഞ് നിര്‍ത്തി യാത്രികനെ കൊള്ളയടിച്ചകേസിലെ പ്രതി അറസ്റ്റില്‍. പാവന്നൂര്‍മൊട്ട സ്വദേശി എന്‍.കെ.നിസാറിനെയാണ്(42) മയ്യില്‍ പോലീസ് പിടികൂടിയത്.
കുറ്റിയാട്ടൂരിലെ മര്‍വന്‍ ഖാലിദാണ് കൊള്ളയ്ക്കിരയായത്. നിസാര്‍ ബൈക്ക് കാറിനരികില്‍ നിര്‍ത്തി കത്തി കാണിച്ച് ഭീഷണപ്പെടുത്തി 4000 ദുബായ് ദിര്‍ഹവും 30,000 രൂപയുടെ ഇന്ത്യന്‍ കറന്‍സിയും അടങ്ങുന്ന പഴ്സ് കവര്‍ന്നെടുക്കുകയായിരുന്നു.
വെള്ളിയാഴ്ച്ച വൈകുന്നേരം നാലിനായിരുന്നു സംഭവം. ബൈക്കിലെത്തിയ പ്രതി കാറിന് സമീപമെത്തി ഗ്ലാസ് താഴ്ത്താന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കാര്‍ നിര്‍ത്തി ഗ്ലാസ് താഴ്ത്തിയപ്പോള്‍ ഫോണ്‍ തട്ടിപ്പറിച്ചു.
കാറില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ തലകൊണ്ട് ഇടിച്ച ശേഷം കത്തികാട്ടി ഭീഷണിപ്പെടുത്തി മര്‍ദിച്ച ശേഷം പഴ്സ് ബലമായി തട്ടിപ്പറിച്ചെന്നാണ് പരാതി