കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡിൻ്റെ ആഭിമുഖ്യത്തിൽ 12ന് കളക്ടറേറ്റ് ധർണ്ണ നടത്തും

01:33 PM Sep 10, 2025 | AVANI MV

കണ്ണൂർ: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് കേരള സർക്കാർ കത്തോലിക്ക എയ്‌ഡഡ് മേഖലയിലെ അധ്യാപകരോട് പുലർത്തുന്ന ഇരട്ടത്താപ്പിനും നീതി നിഷേധത്തിനുമെതിരേ കത്തോലിക്ക അധ്യാപകരുടെ സംഘടനയായ കേരള കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡിൻ്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2-30 ന്കളക്ടറേറ്റ് മാർച്ച് നടത്തുമെന്ന് കണ്ണൂർ രൂപത കോർപറേറ്റ് മാനേജർ മോൺ ക്ലാരന്റ് പാലിയത്ത് അറിയിച്ചു. 

 സ്റ്റേഡിയം കോർണറിൽ നിന്നാരംഭിക്കുന്ന പ്രതിഷേധ റാലി കാൽടെക്‌സ് ജംഗ്ഷൻ ചുറ്റി കളക്ടറേറ്റ് പടിക്കൽ സമാപിക്കും.  തുടർന്ന് നടക്കുന്ന ധർണ്ണയും പ്രതിഷേധയോഗവും തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും.വാർത്താ സമ്മേളനത്തിൽ മാത്യു ജോസഫ് (ടീച്ചേഴ്‌സ് ഗിൽഡ് തലശ്ശേരി അതിരൂപത സംസ്ഥാന പ്രതിനിധി) റോബിൻ ഐസക് (ടീച്ചേഴ്‌സ് ഗിൽഡ് തലശ്ശേരി അതിരൂപത സെക്രട്ടറി) എന്നിവരും പങ്കെടുത്തു.