+

അയൽ വാസികൾ വഴിയടച്ചെന്ന് പരാതി;കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ 70-കാരിയുടെ ഒറ്റയാൾ സമരം തുടരുന്നു

വീട്ടിലേക്കുള്ള വഴിഅയൽവാസികൾ കൊട്ടിയടച്ചെന്ന പരാതിയുമായി കളക്ടറേറ്റിന് മുന്നിൽ വയോധികയുടെ കുത്തിയിരുപ്പ് സമരം തുടരുന്നു.



കണ്ണൂർ :വീട്ടിലേക്കുള്ള വഴിഅയൽവാസികൾ കൊട്ടിയടച്ചെന്ന പരാതിയുമായി കളക്ടറേറ്റിന് മുന്നിൽ വയോധികയുടെ കുത്തിയിരുപ്പ് സമരം തുടരുന്നു. ഇരിട്ടി പായം പഞ്ചായത്തിലെ കിളിയന്തറ 32-ം മൈലിൽ താമസിക്കുന്ന അച്ചാമ്മ ആന്റണി ചെന്ന എഴുപതുകാരിയാണ് പ്രായത്തിന്റെ അസ്വസ്ഥതകളും ശാരീരികപ്രശ്നങ്ങളും വകവെ യ്ക്കാതെ കളക്ടറേറ്റിന് മുന്നിൽ ഒറ്റയാൾ നിൽപ്പ് സമരം തുടരുന്നത്. തന്റെ വീട്ടിലേക്കുള്ള വഴി കോൺ ക്രീറ്റ്ചെയ്ത് അയൽവാസികൾ അടച്ചെന്നാണ് അച്ചാമ്മയുടെ പരാതി.

വഴി അടച്ചതോടെ പുറത്തിറങ്ങാൻ പറ്റാത്ത ദുരവസ്ഥയായെന്നും വയോധിക പറഞ്ഞു. മൂന്നുസെൻറ് സ്ഥലമാണ് തനിക്കുള്ളത്. അയൽവാസിയുടെ വീട്ടിൽ നിന്ന് കുടിവെള്ളമെടുക്കാൻ ഗോവണിവെച്ച് ഇറങ്ങേണ്ട അവ സ്ഥയാണ്. പായം പഞ്ചായ ത്ത് പ്രസിഡന്റ്റിനും കളക്ടർക്കും പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. അതുകൊണ്ടാണ് സമരം ചെയ്യാൻ കളക്ടറേറ്റിലേക്ക് വരേണ്ടി വന്നത്. രാവിലെ കളക്ടറേറ്റിൽ അന്വേഷിച്ചപ്പോൾ പരാതി ആർഡിഒയ്ക്ക് കൈമാറിയെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. തീരുമാനമാവുന്നതുവരെ സമരം തുടരുമെന്നും അച്ചാമ്മ പറഞ്ഞു. കേരള വിധവ സംരക്ഷണസമിതി പ്രവർത്ത കരായ മിനി വർഗീസ്, ലില്ലിക്കുട്ടി എന്നിവരോടൊപ്പമാണ് അച്ചാമ്മയുടെ സമരം.

facebook twitter