+

ഈ സർക്കാർ മതേതരമാണോയെന്ന കാര്യത്തിൽ സംശയമുണ്ട് ,ക്രൈസ്തവമാനേജ്മെൻ്റുകളുടെ നിയന്ത്രണത്തിലുള്ള സ്കൂളുകളോട് വിവേചനം കാണിക്കുന്നു :മാർ ജോസഫ് പാംപ്ളാനി

പിണറായി സർക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് തലശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ളാനി കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ സർക്കാരിനെ വിമർശിച്ചാണ് അദ്ദേഹം പ്രതികരിച്ചത്.

കണ്ണൂർ : പിണറായി സർക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് തലശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ളാനി കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ സർക്കാരിനെ വിമർശിച്ചാണ് അദ്ദേഹം പ്രതികരിച്ചത്. ഈ സർക്കാർ മതേതരമാണോയെന്ന കാര്യത്തിൽ തനിക്ക് സംശയമുണ്ടെന്ന് പാംപ്ളാനി പറഞ്ഞു. ചില സമുദായങ്ങൾക്ക് പരിഗണന നൽകുന്ന സർക്കാർ ക്രൈസ്തവമാനേജ്മെൻ്റുകളുടെ നിയന്ത്രണത്തിലുള്ള സ്കൂളുകളോട് വിവേചനം കാണിക്കുകയാണ്.

എയ്ഡഡ് സ്കൂളുകളെ മാഫിയ ഗണത്തിൽപ്പെടുത്തിയാണ് സർക്കാർ പെരുമാറുന്നത്. ഈ കാര്യത്തിൽ സർക്കാർ കാണിക്കുന്നത് നെറികേടാണ് ന്യൂനപക്ഷ സംഗമം എന്തിനാണെന്ന് അറിയില്ല അതിൽ പങ്കെടുക്കുമോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. ജനിക്കുന്നതിന് മുൻപേ കുട്ടിയുടെ ജാതകം നോക്കാൻ പറ്റില്ല. ന്യൂനപക്ഷസംഗമം നടത്തുന്നതിന് മുൻപ് സർക്കാർ ക്രിസ്ത്യൻ മാനേജ്മെൻ്റ് സ്കൂളുകളിൽ ഭിന്നശേഷിക്കാരെ പഠിപ്പിക്കുന്ന അധ്യാപകർക്ക് ശമ്പളം നൽകണം കഴിഞ്ഞ ഏഴു വർഷമായി അവർക്ക് ശമ്പളം മുടങ്ങിയിരിക്കുകയാണെന്നും മാർ ജോസഫ് പാംപ്ളാനി പറഞ്ഞു.

facebook twitter