കണ്ണൂർ : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ എമർജൻസി മെഡിസിൻ, ജനറൽ മെഡിസിൻ വകുപ്പുകളിൽ അസിസ്റ്റന്റ് പ്രൊഫസർ / സീനിയർ റസിഡന്റ് തസ്തികയിലേക്കുള്ള അഭിമുഖം സെപ്റ്റംബർ 15 ന് രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കും.
എം.ബി.ബി.എസിനൊപ്പം അതാത് വിഷയത്തിൽ മെഡിക്കൽ പി.ജിയും ടി.സി.എം.സി / കെ.എസ്.എം.സി രജിസ്ട്രേഷനുമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം എത്തണം. നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും. വെബ്സൈറ്റ്: gmckannur.edu.in