+

തളിപ്പറമ്പിലെ തീപ്പിടിത്തത്തിൽ സർവ്വതും നഷ്ടപ്പെട്ട വ്യാപാരികൾക്കായി നാഷണൽ ഇലക്ട്രോണിക്സ് അഞ്ച് ലക്ഷം രൂപ കൈമാറി

തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപമുള്ള ഷോപ്പിങ് കോംപ്ളക്സിലുണ്ടായ അഗ്നിബാധയിൽ സർവ്വസ്വവും നഷ്ടപ്പെട്ട വ്യാപാരികൾക്ക് കൈതാങ്ങായി  നാഷണൽ ഇലക്ട്രോണിക്സ് രംഗത്തെത്തി. അഗ്നിനാളങ്ങൾ സർവ്വതും വിഴുങ്ങിയപ്പോൾ ജീവിതം വഴിമുട്ടിയ  സർവ്വസ്വവും നഷ്ടപ്പെട്ട വ്യാപാരികൾക്ക് സാന്ത്വനവുമായാണ് നാഷണൽ ഇലക്ട്രോണിക് സെത്തിയത്

കണ്ണൂർ : തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപമുള്ള ഷോപ്പിങ് കോംപ്ളക്സിലുണ്ടായ അഗ്നിബാധയിൽ സർവ്വസ്വവും നഷ്ടപ്പെട്ട വ്യാപാരികൾക്ക് കൈതാങ്ങായി  നാഷണൽ ഇലക്ട്രോണിക്സ് രംഗത്തെത്തി. അഗ്നിനാളങ്ങൾ സർവ്വതും വിഴുങ്ങിയപ്പോൾ ജീവിതം വഴിമുട്ടിയ  സർവ്വസ്വവും നഷ്ടപ്പെട്ട വ്യാപാരികൾക്ക് സാന്ത്വനവുമായാണ് നാഷണൽ ഇലക്ട്രോണിക് സെത്തിയത്. 

നാഷണൽ ഇലക്ട്രോണിക്സ് ഉടമകളായ  മുസ്തഫയും, ഫൈസലും ചേർന്ന് അഞ്ച് ലക്ഷം രൂപ  കൈമാറി.  
വ്യാപാരി വ്യവസായി ഏകോപന സമിതി  തളിപ്പറമ്പ് യൂണിറ്റും റിക്രിയേഷൻ ക്ലബും സംയുക്തമായി  തളിപ്പറമ്പ് തീപിടുത്തത്തിൽ സർവതും നഷ്ടമായ തൊഴിലാളികൾക്കുളള കൈതാങ്ങായി ഭക്ഷ്യ കിറ്റ് വിതരണം ചെയ്ത ചടങ്ങിൽ വച്ചാണ് നാഷണൽ ഇലക്ട്രോണിക്സിന്റെ അഞ്ച്ലക്ഷം രൂപയുടെ ചെക്ക്  കൈമാറിയത്.  മർച്ചൻ്റ്സ് അസോസിയേഷൻ ഭാരവാഹികളായ കെ.എസ് റിയാസിനും വി. താജുദ്ദീനുമാണ്  കൈമാറിയത്. എസ് ഐദിനേശൻ കൊതേരി തൊഴിലാളികൾക്കുളള ഭക്ഷ്യ കിറ്റ് വിതരണം ചടങ്ങ് ഉദ്ഘാടനം ചെയ്തു. റിക്രിയേഷൻ ക്ലബ് പ്രസിഡൻ്റ് മോഹന ചന്ദ്രൻ പദ്ധതി വിശദീകരിച്ചു. വി താജുദീൻ, ശ്രീധർ സുരേഷ്  ടി ജയരാജ്,  തുടങ്ങിയവർ സംസാരിച്ചു. 

വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് യൂനിറ്റ് വ്യാപാരികളെ സഹായിക്കുന്നതിനായി നടത്തുന്ന ധനശേഖരണത്തിലേക്ക് അഞ്ച് ലക്ഷം രൂപ നൽകിയത്. കഴിഞ്ഞ ദിവസം തളിപ്പറമ്പ് നഗരത്തിൽ ഉണ്ടായ തീപിടുത്തത്തിൽ 120 ഓളം സംരഭകരും 400 ഓളം തൊഴിലാളികളുമാണ് ദുരിതത്തിലായത്. ഏകദേശം 40 കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് വ്യാപാരികൾ പറയുന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മറ്റി രണ്ടു കോടി സഹായം പ്രഖ്യാപിച്ചിരുന്നു.

National-Electronics-hands-over-Rs-5-lakh-to-traders-who-lost-everything-in-the-Taliparamba-fire 1

facebook twitter