തലശേരി റെയിൽവെ ട്രാക്കിൽ ആത്മഹത്യയ്ക്കൊരുങ്ങിയ യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു പൊലിസിൻ്റെ ഇടപ്പെടൽ കൈയ്യടി നേടി

01:50 PM Oct 14, 2025 | AVANI MV

തലശേരി: ജീവിതം വഴിമുട്ടിയപ്പോൾആത്മഹത്യയ്ക്കൊരുങ്ങിയ യുവാവിന് പ്രതീക്ഷയേകി മൂന്നംഗ പൊലിസുകാർ തുണയായെത്തി.എങ്ങുനിന്നോ വന്ന ഒരു ഫോൺ കോളിന് പിന്നാലെ കുതിച്ചെത്തിയ തലശേരി പൊലീസ് രക്ഷിച്ചത് ഒരു വിലപ്പെട്ട ജീവനാണ്. ആത്മഹത്യകളുടെ എണ്ണം കൂടുന്ന ഇന്നത്തെ കാലത്ത് പൊലീസിന്റെ ഈ മാതൃകാപരമായ ഇടപെടൽ ഒരു കുടുംബത്തിനും സമൂഹത്തിനും ആശ്വാസമായി.

ഞായറാഴ്ച രാത്രി 112 എമർജൻസി നമ്പറിലേക്ക് തൻ്റെ “സുഹൃത്ത് റെയിൽവേ ട്രാക്കിൽ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ പോകുന്നു”വെന്ന വിവരം ഒരാൾ അറിയിച്ചതോടെയാണ് പൊലീസ് രംഗത്തിറങ്ങിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ യുവാവിന്റെ ലൊക്കേഷൻ കണ്ടെത്തിയതോടെ സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രവീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ജിനേഷ്, ആകർഷ് എന്നിവർ അടിയന്തരമായി സ്ഥലത്തേക്ക് പാഞ്ഞെത്തി.

ടെംപിള്‍ഗേറ്റ് റെയിൽവേ ട്രാക്ക് സമീപം നടത്തിയ തെരച്ചിലിനിടെ ഇരുട്ടിൽ ഒളിച്ചിരുന്ന യുവാവിനെ കണ്ടെത്തിയ പൊലീസ്, അയാളെ അനുനയിപ്പിച്ച് ആത്മഹത്യ ഭീരുക്കളുടെ ആശ്രയമാണെന്നും, പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടെന്നും പറഞ്ഞു മനസിലാക്കി. തുടർന്ന് യുവാവിനെ സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് ഭക്ഷണമെത്തിച്ച് നൽകി.
ഇതിനു ശേഷം യുവാവിൻ്റെ മനസ് കൗൺസിലിലുടെ ശാന്തമാക്കി കുടുംബത്തെ വിളിച്ചുവരുത്തി അവരുടെ സംരക്ഷണത്തിൽ വിട്ടയക്കുകയായിരുന്നുഎന്ത് പ്രശ്നം വന്നാലും ഞങ്ങളെ വിളിക്കാം, ഇങ്ങനെ ഒരിക്കലും ചിന്തിക്കരുത്” എന്ന പൊലീസുകാരുടെ വാക്കുകൾ യുവാവിനും കുടുംബത്തിനും വലിയ ആശ്വാസമായി. പൊലിസുകാരുടെ മാതൃകാപരമായ ഇടപെടൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയ്യടി നേടുകയാണ് ഇപ്പോൾ .

Trending :