കണ്ണൂർ ചൊക്ളിയിൽ കാൽനട യാത്രികനെ ഇടിച്ചു തെറുപ്പിച്ച് കടന്ന് കളഞ്ഞ 17 വയസുകാരൻ പിടിയിൽ

11:39 PM Oct 14, 2025 | Desk Kerala

ചൊക്ളി :കാൽനടയാത്രക്കാരനെ ഇടിച്ചു തെറുപ്പിച്ചതിനു ശേഷം നിർത്താതെ പോയ കുട്ടി ഡ്രൈവർ പിടിയിൽ..കാൽനട യാത്രികനെഇടിച്ച വാഹനം ചൊക്ലി പൊലീസിന്റെ സാഹസികമായ അന്വേഷണത്തിലാണ് കണ്ടെത്തിയത്.

പെരിങ്ങത്തൂർ–കരിയാട് റോഡിൽ ബാലൻപീടിക യിൽ കഴിഞ്ഞ ഒക്ടോബർ പത്തിന് രാത്രി ഏഴു മണിക്കും 7:15-നും ഇടയിൽ കാൽനടയാത്രക്കാരനെ ഇടിച്ചു നിർത്താതെ പോയ വാഹനത്തെ നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചു പരിശോധിച്ചാണ് ചൊക്ലി പൊലിസ് പിടികൂടിയത്.

തന്നെഅജ്ഞാത വാഹനം ഇടിച്ച് നിർത്താതെ പോയെന്ന പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നിരവധി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഓടിച്ചിരുന്നത് KL18T1972 എന്ന രജിസ്ട്രേഷൻ നമ്പർ ഉള്ള റോയൽ എൻഫീൽഡ് കമ്പനിയുടെ ബുള്ളറ്റാണെന്ന് കണ്ടെത്തുകയും വാഹനം ഓടിച്ചത് 17 വയസ്സുകാരനാണെന്ന് പൊലീസിന് ബോധ്യമാവുകയും ചെയ്തിരുന്നു. തുടർന്ന് കുട്ടിയുടെ രക്ഷിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു .

ചൊക്ലി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. മഹേഷിൻ്റെ നിർദ്ദേശപ്രകാരം സിവിൽ പോലീസ് ഓഫീസർമാരായ അഖിൽ, ശ്രീനിഷ്, ബാഗീഷ് എന്നിവർ ചേർന്ന് മുപ്പതോളം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാൽ നടയാത്രക്കാരനെ ഇടിച്ചു തെറുപ്പിച്ചതിനു ശേഷംനിർത്താതെ പോയ വാഹനത്തെ കണ്ടെത്തിയത്.