കണ്ണൂർ നഗരത്തിൽ മാരുതി ഓമ്നി വാൻ കത്തി നശിച്ചു

10:15 PM Oct 16, 2025 | Desk Kerala
കണ്ണൂർ : കണ്ണൂർ നഗരത്തിൽ മാരുതി ഓമ്നി വാൻ കത്തി നശിച്ചു. ഇന്ന് രാത്രി എട്ടര മണിയോടെയാണ് തീയാളി പടർന്നത്. ഡ്രൈവർ വാൻ സ്റ്റാർട്ട് ചെയ്തു മുന്നോട്ടു നീങ്ങുന്നതിനിടെയാണ് തീ ആളിപ്പടർന്നത്. ഡ്രൈവർ ഇറങ്ങി ഓടി രക്ഷപ്പെട്ടു. കണ്ണൂർ ഫയർഫോഴ്സെത്തി തീയണച്ചു. വാഹനം പൂർണ്ണമായി കത്തി നശിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. ഇന്ന് പുലർച്ചെ കൂത്തുപറമ്പിലും മാരുതി ഓമ്നി വാൻ കത്തി നശിച്ചിരുന്നു..