കണ്ണൂർ മട്ടന്നൂരിൽ നിന്ന് കാണാതായ യുവാവിനെ തില്ലങ്കേരിയിൽ മരിച്ച നിലയിൽ കണ്ടെത്തി

11:39 PM Oct 16, 2025 | Desk Kerala

മട്ടന്നൂർ: മട്ടന്നൂർ കള റോഡുനിന്നുംരണ്ട് ദിവസം മുൻപ് കാണാതായ യുവാവിനെ റോഡരികിലെ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തില്ലങ്കേരി തലച്ചങ്ങാട് റോഡരികിലാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. മട്ടന്നൂർ കളറോഡ് സ്വദേശി സിദ്ധാർത്ഥാണ് (20) മരിച്ചത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

മട്ടന്നൂർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മാറ്റി. കഴിഞ്ഞ 13 മുതൽ യുവാവിനെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്. സിദ്ധാർത്ഥ് ഓടിച്ചിരുന്ന ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ പ്രദേശത്ത് റോഡരികിൽ കണ്ടിരുന്നു ഇതേ തുടർന്നാണ് പൊലിസ് വ്യാപകമായി തെരച്ചിൽ നടത്തിയത്. സംഭവത്തിൽ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.