തളിപ്പറമ്പ്: സ്‌പെയിനിലേക്ക് വ്യാജവിസ നല്‍കി തളിപ്പറമ്പ് പട്ടുവം സ്വദേശിയായ യുവാവിനെ ജയില്‍ശിക്ഷയിലേക്ക് തള്ളിവിടുകയും വിസയുടെ പേരില്‍ 4,33,000 രൂപ തട്ടിയെടുക്കുകയും ചെയത സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.
തൃശൂര്‍ ചേര്‍പ്പ് സ്വദേശി പ്രദീഷ് ഭരതന്‍, വയനാട്ടിലെ ഹേബിന്‍ സാജന്‍ എന്നിവരുട പേരിലാണ് കേസ്. പട്ടുവം മംഗലശേരി സ്വദേശി വേലംപാറക്കല്‍ വീട്ടില്‍ വി.ജി.ജിബിന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത് 2025 ല്‍ ഫോണ്‍കോൾ മുഖേന പരിചയപ്പെട്ട പ്രദീഷ് ഭരതന്‍ സ്‌പെയിനില്‍ ജോലി വാഗ്ദാനം ചെയ്ത് ജിബിന്റെ അച്ഛന്റെ കനറാ ബാങ്ക് അക്കൗണ്ട് മുഖേനയും ഗൂഗിള്‍പേ വഴിയും വിസക്ക് വേണ്ടി 4,33,000 രൂപ കൈപ്പറ്റിയെങ്കിലും വ്യാജ വിസ നല്‍കിയതിനാല്‍ ജിബിന്‍ സ്‌പെയിനില്‍ ജയിലില്‍ കഴിയേണ്ടിവരികയും ചെയ്തു.
എന്നാല്‍ പ്രതികളുമായി ബന്ധപ്പെട്ടപ്പോള്‍ പണമോ ശരിയായ വിസയോ നല്‍കാകെ വഞ്ചന നടത്തിയെന്നാണ് പരാതി.