കണ്ണൂർ യോഗശാല റോഡിലെ വക്കീൽ ഓഫീസിലെ കവർച്ച : വളപട്ടണം സ്വദേശിയായ യുവാവ് അറസ്റ്റിൽ

08:08 PM Oct 19, 2025 | Desk Kerala

കണ്ണൂർ : കണ്ണൂർ യോഗശാല റോഡിലെ വക്കീൽ ഓഫീസിൽ കവർച്ച നടത്തി കേസിലെ പ്രതി അറസ്റ്റിൽ 'വളപട്ടണം സ്വദേശി പി.ജിതേഷാണ് അറസ്റ്റിലായത്. യോഗശാല റോഡരികിലെ സഫിയ കോംപ്ളക്സിലെ അഡ്വ. കേശവൻ്റെ ഓഫീസിലാണ് ഇയാൾക വർച്ച നടത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ച്ച പുലർച്ചെ ഷട്ടറിൻ്റെ പൂട്ട് തകർത്ത് വക്കീൽ ഓഫിസിൽ നിന്നും ചില രേഖകൾ കടത്തിയതായാണ് പരാതി. കണ്ണൂർ ടൗൺ എസ്ഐ അനുരൂപിൻ്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ജിതേഷാണ് മോഷണം നടത്തിയതെന്ന് വ്യക്തമായത്.