ചെറുവത്തൂർ: മാരക ലഹരി മരുന്നു മായി വില്പനക്കാരനായ യുവാവിനെ എക്സൈസ് സംഘം പിടികൂടി. ചെറുവത്തൂർ മുണ്ടക്കണ്ടത്തെ എം.നിതിനെ(32) നെയാണ് കാസർഗോഡ്എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ വിഷ്ണു പ്രകാശും സംഘവും അറസ്റ്റു ചെയ്തത്.
രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ റെയ്ഡിലാണ് പ്രതിയുടെ വീട്ടുപറമ്പിൽ നിന്ന് 5.831 ഗ്രാം മാരക ലഹരി മരുന്നായമെത്താ ഫിറ്റാമിനുമായി പിടിയിലായത്. റെയ്ഡിൽഅസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് )മാരായ പ്രമോദ് കുമാർ വി ,സി കെ വി സുരേഷ് ,ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർമാരായ നൗഷാദ് കെ .അജീഷ്സി ,സിവിൽ എക്സൈസ് ഓഫീസർ മഞ്ജുനാഥൻ വി, വനിത സിവിൽ എക്സൈസ് ഓഫീസർ ധന്യ ടിവി എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
Trending :