+

മാധ്യമ പവർത്തനം വൻകിട ബിസിനസായി മാറിയെന്ന് എം സ്വരാജ്

വർത്തമാന കാലത്ത്​ മാധ്യമ പ്രവർത്തനം വൻകിട ബിസിനസായി മാറിയെന്ന്​ ​സിപി എം സംസ്ഥാന സെക്രട്ടറിയറ്റംഗവും ദേശാഭിമാനി റസിഡന്‍റ്​ എഡിറ്ററുമായ എം സ്വരാജ്​. മട്ടന്നൂരിൽ  ‘മാധ്യമങ്ങളുടെ

മട്ടന്നൂർ : വർത്തമാന കാലത്ത്​ മാധ്യമ പ്രവർത്തനം വൻകിട ബിസിനസായി മാറിയെന്ന്​ ​സിപി എം സംസ്ഥാന സെക്രട്ടറിയറ്റംഗവും ദേശാഭിമാനി റസിഡന്‍റ്​ എഡിറ്ററുമായ എം സ്വരാജ്​. മട്ടന്നൂരിൽ  ‘മാധ്യമങ്ങളുടെ രാഷ്ട്രീയം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മഹത്തായ ലക്ഷ്യങ്ങളെ മുൻനിർത്തിയും മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചും നടത്തിവന്ന മാധ്യമ പ്രവർത്തനം വലിയ മൂലധനനിക്ഷേപത്തിന്‍റെ ഭാഗമായുള്ള വ്യവസായമായതോടെ അസ്തമിച്ചു.

ഇപ്പോൾ മാധ്യമ രംഗത്ത്​ വൻതോതിലുള്ള കുത്തക വൽക്കരണമാണ്​ നടക്കുന്നത്​. ഇതിന്‍റെ ഫലമായി ഇന്ത്യയിലെ ഏറ്റവും വലിയ കുത്തകകൾ മാധ്യമ പ്രവർത്തന രംഗത്തേക്ക്​ കടന്നുവരികയും അവരുടെ വൻകിട വ്യവസായ സംരംഭത്തിന്‍റെ ഭാഗമായി മാധ്യമ പ്രവർത്തനത്തെ രൂപപ്പെടുത്തിയെടുക്കുകയും  ചെയ്തു. ഭരണകൂടവുമായി ചേർന്ന്​ കോർപറേറ്റുകൾ രാജ്യഭരണംതന്നെ നിയന്ത്രിക്കുന്നതിലേക്ക്​ കാര്യങ്ങൾ എത്തിയിരിക്കുകയാണ്​. രാജ്യം ഭരിക്കുന്നത്​ എൻഡിഎയല്ല;

മറിച്ച്​ സർക്കാരിനൊപ്പം ചേർന്ന്​ കോർപ്പറേറ്റുകൾ കൂടിയാണ്​. രാജ്യത്തിന്‍റെ നയങ്ങൾ ആവിഷ്കരിക്കുന്നതിൽ കോർപ്പറേറ്റുകൾക്കും സുപ്രധാന പങ്കാണുള്ളത്​.  സാധാരണക്കാരായ ജനങ്ങളുടെ ശബ്​ദം  മാധ്യമങ്ങളിലൂടെ കേട്ടുവരുന്നകാലം ഏറെക്കുറെ അസ്തമിച്ചുവരികയാണെന്നും എം സ്വരാജ്​ പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗം പി പുരുഷോത്തമൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ സി വി ശശീന്ദ്രൻ, എൻ വി ചന്ദ്രബാബു, സിപിഐ എം മുതിർന്ന നേതാവ്​ ടി കൃഷ്ണൻ, ഏരിയാ കമ്മിറ്റിയംഗങ്ങളായ കെ ഭാസ്കരൻ, എൻ ഷാജിത്ത്​, എം രാജൻ എന്നിവർ പ​ങ്കെടുത്തു.   എരിയാ സെക്രട്ടറി എം രതീഷ്​ സ്വാഗതം പറഞ്ഞു.

facebook twitter