കണ്ണൂർ : കണ്ണൂരിലെ പ്രമുഖ രാഷ്ട്രീയ -സാംസ്കാരിക പ്രവർത്തകർക്കുൾപ്പെടെ ജന്മം നൽകിയ ആതുരാലയം ഇനി ഓർമ്മയിൽ മാത്രം. പതിറ്റാണ്ടുകൾ കണ്ണൂരിലെ പ്രസവ ശുശ്രൂ ഷാരംഗത്തും മറ്റും തലയുയർത്തി നിന്ന ചേംബർ ഓഫ് കൊമേഴ്സിനടുത്ത ലെസ്സി ഹോസ്‌പിറ്റൽ കെട്ടിടമാണ് പൊളിച്ചുനീക്കാൻ തുടങ്ങിയത്.
മുൻ കണ്ണൂർ നഗരസഭാ ചെയർമാനും ഫിഫ അപ്പീൽ കമ്മറ്റി അംഗവുമായ പി പി ലക്ഷ്‌മണന്റെ ഭാര്യ ഡോക്ടർ
പ്രസന്നയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയായിരുന്നു ലസ്സി. അര നൂറ്റാണ്ടുകാലത്തോളം സജീവമായി പ്രവർത്തിച്ച ലസ്സി ഹോസ്‌പിറ്റൽ കഴിഞ്ഞ 15 വർഷത്തോളമായി അടച്ചിട്ടിരിക്കുകയാണ്. തന്റെ മകൾ ലസിതയുടെ പേരിലാണ് പി പി ലക്ഷ്മണൻ ആശുപത്രി തുടങ്ങിയത്. ഡോക്ടറായ ഭാ ര്യ പ്രസന്ന ലക്ഷ്മണനാണ് ആശുപത്രിയുടെ പ്രധാന ചുമതല നിർവഹിച്ചിരിക്കുന്നത്.

ഗവ. ആശുപത്രികളിൽ പ്രാഥമിക സൗകര്യങ്ങൾ കുറഞ്ഞ കാലത്താണ് ലസ്സി ഹോസ്‌പിറ്റലിൻ്റെ പ്രവർത്തനം. അതുകൊണ്ട് തന്നെ കണ്ണൂരിലടക്കം സാധാരണക്കാരുടെ പലരുടെയും ചികിത്സാ കേന്ദ്രമായി ലസ്സി ഹോസ്‌പിറ്റൽ മാറിയിരുന്നു. അക്കാലത്ത് പ്രസവ ചികിത്സക്ക് പേരുകേട്ട ആശുപത്രിയായതിനാൽ ഭൂരിഭാഗം പേരും ഇവിടെയാണ് പ്രസവത്തിനായി തെരഞ്ഞെടുത്തത്.
അന്നത്തെ രാഷ്ട്രീയ നേതാക്കളുടെയടക്കം ഭാര്യമാരുടെ പ്രസവ ശുശ്രൂഷ ലസ്സിയിലായിരുന്നു. ഗൈനക്കോളജിസ്റ്റ് ഗോപി കുറുപ്പ്. മറ്റ് ഡോക്ടർമാരാ യ ഗോപാലകൃഷ്ണൻ, പി എം കെ നമ്പ്യാർ, മോഹന കൃഷ്ണൻ, പ്രസന്ന ലക്ഷ്മ ണൻ, അബ്‌ദുൾ ഖാദർ തുട ങ്ങിയവരാണ് ആശുപത്രി യിൽ ഡോക്ടർമാരായി സേവനമനുഷ്ഠിച്ചിരുന്നത്. ഏതാനും വർഷം മുമ്പ് ഇവിടെ ആയുർവേദ ചികിത്സയും നടത്തിയിരുന്നു. കാലപ്പഴക്കം കാരണമാണ് കെട്ടിടം പൊളിച്ചു നീക്കുന്നത്. ഇവിടെ പുതിയ കെട്ടിടം നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. 35 സെൻ്റ്സ്ഥലത്താണ് ഹോസ്‌പിറ്റൽ കെട്ടിടം സ്ഥിതി ചെയ്യുന്നത്.