തളിപ്പറമ്പ നഗരസഭാ കേരളോത്സവം ഫുട്ബോൾ കിരീടം ചൂടി വി പി എ എം സ്പോർട്സ് ക്ലബ്‌

12:36 PM Nov 01, 2025 | Kavya Ramachandran

തളിപ്പറമ്പ : ഏഴാംമൈൽ ഹൈവേ ഗേറ്റ് ഗ്രൗണ്ടിൽ നടന്ന തളിപ്പറമ്പ നഗരസഭാ  കേരളോത്സവം 2025 26 -ഫുട്ബോൾ ടൂർണമെന്റിൽ കിരീടം ചൂടി വി പി എ എം സ്പോർട്സ് ക്ലബ്‌.കേരളോത്സവത്തിൽ ആരോഗ്യ സ്ഥിര സമിതി അധ്യക്ഷ നബീസ ബീവിയുടെ അധ്യക്ഷതയിൽ ചെയർപേഴ്സൻ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. കൗൺസിലർ മാരായ സി വി ഗിരീശൻ, എംപി സജീറ എന്നിവർ പങ്കെടുത്തു.

 ഫുട്ബോൾ ഫൈനലിൽ വിന്നേഴ്സ് ആയ  വി പിഎ എം ക്ലബ്ബിന് നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ പി പി മുഹമ്മദ് നിസാർ ട്രോഫി വിതരണം ചെയ്തു. റണ്ണേഴ്സ് ആയ റിക്രിയേഷൻ ക്ലബ്ബിന് നഗര സഭ സ്ഥിരം സമിതി അധ്യക്ഷ കെ പി കദീജ ട്രോഫികൾ വിതരണം ചെയ്തു.ശനിയാഴ്ച   സാഹിത്യ രചന മത്സരങ്ങളും മൈലാഞ്ചി ഡിസൈനിങ് മത്സവും 02/11/2025 അത്ലെറ്റിക്സ് മത്സരവും 08/11/2025 കലാ മൽസരങ്ങളും നടക്കുന്നതാണ്.