കണ്ണൂർ : പയ്യന്നൂരിൽ ട്രാവലറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി. മൂന്ന് കിലോ കഞ്ചാവുമായി പരിയാരം സ്വദേശികളായ അഞ്ച് യുവാക്കളാണ് പിടിയിലായത്. സരിൻ വർഗീസ്, സബിൻ വർഗീസ്, കാർലോസ്, അശ്വിൻ, അഭിജിത്ത് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

മംഗലാപുരം ഭാഗത്ത് നിന്ന് വന്ന ട്രാവലറിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. പോലീസ് ആവശ്യപ്പെട്ടിട്ടും നിർത്താതെ പോയ വാഹനം പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഡാൻസാഫിൻ്റെ സഹായത്തോടെ പയ്യന്നൂർ എസ് ഐ യദുകൃഷ്ണനും സംഘവുമാണ് കഞ്ചാവ് പിടികൂടിയത്.
