തളിപ്പറമ്പ : 14-ാമത് തളിപ്പറമ്പ ഏരിയ പൊതുസമ്മേളനം തിങ്കളാഴ്ച പുരാവസ്തു,മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിക്കും. ഏഴാംമൈലിലെ ടാപ്കോസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ഏരിയ പ്രസിഡണ്ട് റെജിഷ് മാത്യു അധ്യക്ഷത വഹിക്കും. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.കെ കെ രത്നകുമാരി, തളിപ്പറമ്പ് നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ മുഖ്യാതിഥികളായി പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പ്രതിനിധി സമ്മേളനം ലെൻസ്ഫെഡ് ജില്ലാ പ്രസിഡണ്ട് കെ വി പ്രസിജ്കുമാർ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് എഞ്ചിനീയർ. ഇ.പി.ഉണ്ണികൃഷ്ണൻ മുഖ്യഭാഷണം നടത്തും. സമ്മേളനത്തിൽവെച്ച് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച മൂന്ന് പേരെ ആദരിക്കും. ആരോഗ്യ മേഖലയിൽ നിന്നും ഡോ. കെ.ജെ. ദേവസ്യ, ചെയർമാൻ ലൂർദ്ദ് ഹോസ്പിറ്റൽ & ലൂർദ്ദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്, മാധ്യമ പ്രവർത്തനത്തിൽ പ്രമുഖ മാധ്യമ പ്രവർത്തകനും മക്തബ് സായാഹ്ന ദിനപത്രം ചീഫ് എഡിറ്ററുമായ ശ്രീ കെ സുനിൽകുമാർ, കാർഷിക മേഖലയിൽ നിന്നും മികച്ച കർഷ കൻ രജീഷ്.കെ കീഴാറ്റൂർ എന്നിവരെയാണ് ആദരിക്കുന്നത്. പരിപാടിയിൽ ലെൻഫെഡ് മെമ്പർമാരുടെ മക്കളായ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെയും, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരേയും അനുമോദിക്കുന്നുണ്ട്.
തളിപ്പറമ്പ ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള 7 യൂണിറ്റുകളായ പയ്യാവൂർ, ആലക്കോട്, ശ്രീകണ്ഠാപുരം, ഇരിക്കൂർ, തളിപ്പറമ്പ ഈസ്റ്റ്, തളിപ്പറമ്പ വെസ്റ്റ്, ആന്തൂർ യൂണിറ്റ് എന്നീ യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തീകരിച്ചു. ജില്ലാ സമ്മേളനം 2025 ഡിസംബർ 15 ന് ശ്രീ കൂറുമ്പാ ഓഡിറ്റോറിയം കണ്ടോത്ത്, പയ്യന്നൂരിൽ വെച്ചും, സംസ്ഥാന സമ്മേളനം ജനുവരി മാസം അവസാനവാരം കാസർഗോഡ് ജില്ലയിൽ വെച്ചും നടത്തും. വാർത്ത സമ്മേളനത്തിൽ റെജീഷ് മാത്യു, ഏ എസ് മാത്യൂ, കെ പ്രജിത്ത്, ബിജുമോൻ, അജോമോൻ ജോസഫ്, ടി നൗഷാദ്, എന്നിവർ പങ്കെടുത്തു.