കണ്ണൂർ കാഞ്ഞിരത്തറയിലെ വനിതാ സൗഹൃദ കൂട്ടായ്മ 'സംഘമിത്ര' യുടെ ഒന്നാം വാർഷികം ആഘോഷിച്ചു

07:20 AM Nov 03, 2025 | Desk Kerala

കണ്ണൂർ: കാഞ്ഞിരത്തറ  സംഘമിത്ര വനിതാ സൗഹൃദ കൂട്ടായ്മയുടെ  ഒന്നാം വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കണ്ണൂർ ചിറക്കൽ അശോക ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടികൾ നോവലിസ്റ്റും കൈരളി ബുക്സ് ചെയർമാനുമായ ഡോ. കെ.വി മുരളി മോഹൻ ഉദ്ഘാടനം ചെയ്തു.

സംഘമിത്ര വനിതാ സൗഹൃദ കൂട്ടായ്മ കൺവീനർ ടി.വി പ്രീത അധ്യക്ഷത വഹിച്ചു. ചിറക്കൽ പഞ്ചായത്ത് മെമ്പർ കെ.വി ഗൗരി, പ്രശസ്ത നർത്തകിയും നൃത്താധ്യാപികയുമായ സംഘമിത്രയും വിശിഷ്ടാതിഥികളായി പങ്കെടുത്ത് ചടങ്ങിന് ആശംസകൾ നേർന്ന് സംസാരിച്ചു.

സംഘമിത്ര വനിതാ സൗഹൃദ കൂട്ടായ്മയുടെ സ്ഥാപക പ്രീത പി നായർ സ്വാഗതവും ജോ. കൺവീനർ ഗീതാ ഗോപിനാഥ് നന്ദിയും പറഞ്ഞു. തുടർന്ന് സംഘമിത്ര അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാ പരിപാടികളും അരങ്ങേറി.

കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽ കാഞ്ഞിരത്തറയിൽ സാമൂഹിക സൗഹൃദമെന്ന അർത്ഥത്തിൽ സംഘമിത്ര എന്ന പേരോടെയാണ് കൂട്ടായ്മ തുടങ്ങിയത്. തുടക്കത്തിൽ പതിനഞ്ചോളം അംഗങ്ങളാണ് ഉണ്ടായിരുന്നത്.  ഇന്ന് ജാതി മത ഭേദമന്യേ നൂറ്റിപ്പത്തിലേറെ അംഗങ്ങൾ സംഘമിത്രയുടെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നു. കൂട്ടായ്മയുടെ നേതൃത്വത്തിൽ അംഗങ്ങൾ ചേർന്ന് വിനോദ യാത്രകൾ സംഘടിപ്പിക്കാറുണ്ട്.

മുൻകാലങ്ങളിൽ നൃത്ത രംഗത്തും മറ്റ് കലാരംഗങ്ങളിലും സജീവമായിരുന്ന, ഇന്ന് അതിൽ നിന്നെല്ലാം മാറി നിൽക്കേണ്ട സാഹചര്യം ഉണ്ടായ അംഗങ്ങൾക്കും ഒപ്പം കലാ താൽപര്യമുള്ളവർക്കും  വേണ്ടി വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒന്നാം വാർഷിക ആഘോഷികം വിപുലമായി സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.

കണ്ണൂർ: കാഞ്ഞിരത്തറ  സംഘമിത്ര വനിതാ സൗഹൃദ കൂട്ടായ്മയുടെ  ഒന്നാം വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കണ്ണൂർ ചിറക്കൽ അശോക ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടികൾ നോവലിസ്റ്റും കൈരളി ബുക്സ് ചെയർമാനുമായ ഡോ. കെ.വി മുരളി മോഹൻ ഉദ്ഘാടനം ചെയ്തു.

സംഘമിത്ര വനിതാ സൗഹൃദ കൂട്ടായ്മ കൺവീനർ ടി.വി പ്രീത അധ്യക്ഷത വഹിച്ചു. ചിറക്കൽ പഞ്ചായത്ത് മെമ്പർ കെ.വി ഗൗരി, പ്രശസ്ത നർത്തകിയും നൃത്താധ്യാപികയുമായ സംഘമിത്രയും വിശിഷ്ടാതിഥികളായി പങ്കെടുത്ത് ചടങ്ങിന് ആശംസകൾ നേർന്ന് സംസാരിച്ചു.

സംഘമിത്ര വനിതാ സൗഹൃദ കൂട്ടായ്മയുടെ സ്ഥാപക പ്രീത പി നായർ സ്വാഗതവും ജോ. കൺവീനർ ഗീതാ ഗോപിനാഥ് നന്ദിയും പറഞ്ഞു. തുടർന്ന് സംഘമിത്ര അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാ പരിപാടികളും അരങ്ങേറി.

കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽ കാഞ്ഞിരത്തറയിൽ സാമൂഹിക സൗഹൃദമെന്ന അർത്ഥത്തിൽ സംഘമിത്ര എന്ന പേരോടെയാണ് കൂട്ടായ്മ തുടങ്ങിയത്. തുടക്കത്തിൽ പതിനഞ്ചോളം അംഗങ്ങളാണ് ഉണ്ടായിരുന്നത്.  

ഇന്ന് ജാതി മത ഭേദമന്യേ നൂറ്റിപ്പത്തിലേറെ അംഗങ്ങൾ സംഘമിത്രയുടെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നു. കൂട്ടായ്മയുടെ നേതൃത്വത്തിൽ അംഗങ്ങൾ ചേർന്ന് വിനോദ യാത്രകൾ സംഘടിപ്പിക്കാറുണ്ട്.