പരിയാരം ഗവ. മെഡിക്കൽ കോളേജിനകത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി

09:00 AM Nov 03, 2025 | AVANI MV

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിനകത്ത് അജ്ഞാത മൃതദേഹം. ഏഴാം നിലയിൽ 701 -ാം വാർഡിന് പിറകിലെ സ്റ്റെയർകെയ്സിന് സമീപത്താണ് കമിഴ്ന്നു കിടക്കുന്ന നിലയിൽ ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് സംശയിക്കുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.