പേരാവൂർ:പേരാവൂർ ടൗണിൽ രണ്ട് കടകളിൽ മോഷണം. കാട്ടുമാടം സ്റ്റീൽസിലും പഴയ ബസ് സ്റ്റാൻഡിന് സമീപത്തുള്ള പേരാവൂർ ട്രേഡിങ് കമ്പനിയിലുമാണ് മോഷണം നടന്നത്.കാട്ടുമാടം സ്റ്റീൽസിലെ ഫയലുകൾ എല്ലാം വാരി വലിച്ചിട്ട നിലയിലാണ്. പേരാവൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി വിഷ്വൽ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിവരികയാണെന്ന് പൊലിസ് അറിയിച്ചു. കട ഉടമകൾ നൽകിയ പരാതിയിലാണ് കേസെടുത്തത്.