കണ്ണൂർ കാടാച്ചിറയിൽ വൻ കഞ്ചാവ് വേട്ട ; 11കിലോ കഞ്ചാവുമായി ആസ്സാം സ്വദേശി അറസ്റ്റിൽ

04:14 PM Nov 07, 2025 | Neha Nair

കണ്ണൂർ : കാടാച്ചിറയിൽ കഞ്ചാവുമായി ആസ്സാം സ്വദേശി അറസ്റ്റിൽ. എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ്  ഓഫീസിലെ  എക്സൈസ് ഇൻസ്പെക്ടർ അനുശ്രീ കെയുടെ നേതൃത്വത്തിൽ കാടാച്ചിറ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് 11.380 കിലോഗ്രാം കഞ്ചാവുമായി അബ്ദുൽ കാദൂസ് (28)അറസ്റ്റിലായത്.

എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗമായ ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി  എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. പ്രതിയെ പിടികൂടുന്നതിൽ കേരള എടിഎസിന്റെ സഹായം ലഭിച്ചിരുന്നു. മുമ്പും മയക്കു മരുന്ന് ഉൾപ്പെട്ട കേസുകളിൽ പ്രതിയാണ്  അബ്ദുൽ കാദൂസ്. കണ്ണൂർ ഭാഗത്തേക്ക് മൊത്തമായും കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പ്രതി. 

അസിസ്റ്റന്റ് ഇസ്പെക്ടർ(ഗ്രേഡ്)മാരായ സന്തോഷ്‌ തൂനോളി, അനിൽ കുമാർ പി കെ, അബ്ദുൽ നാസർ ആർ പി,  പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ്  ഹരിദാസൻ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ അജിത്ത് സി, സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു പി വി, ശ്യാം രാജ്, വനിത സിവിൽ എക്സൈസ് ഓഫീസർ  ഷബ്‌ന, എന്നിവരാണ് എക്സൈസ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ തലശ്ശേരി കോടതിയിൽ ഹാജരാക്കും.