+

കണ്ണൂരിലെ തണലിന്റെ സേവനങ്ങൾക്ക് വീണ്ടും സംസ്ഥാന സർക്കാരിന്റെ അംഗീകാരം

ഭിന്നശേഷി മേഖലയിൽ തണലിന്റെ സേവനങ്ങൾക്ക് മറ്റൊരു അംഗീകാരം കൂടി. സംസ്ഥാന സർക്കാർ - സാമൂഹ്യ നീതി വകുപ്പ് ഭിന്നശേഷി മേഖലയിലെ സേവനമനുഷ്ഠിക്കുന്ന വിവിധ വ്യക്തികൾക്കും

കണ്ണൂർ : ഭിന്നശേഷി മേഖലയിൽ തണലിന്റെ സേവനങ്ങൾക്ക് മറ്റൊരു അംഗീകാരം കൂടി. സംസ്ഥാന സർക്കാർ - സാമൂഹ്യ നീതി വകുപ്പ് ഭിന്നശേഷി മേഖലയിലെ സേവനമനുഷ്ഠിക്കുന്ന വിവിധ വ്യക്തികൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും ഏർപ്പെടുത്തിയ അവാർഡുകൾ ബഹു. സാമൂഹ്യ നീതി -ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോക്ടർ.  ആർ ബിന്ദു പ്രഖ്യാപിച്ചു. 

ഭിന്നശഷിക്കാരിൽ സവിശഷ താൽപര്യത്തോടെ  പ്രവർത്തിക്കുന്ന മികച്ച സർക്കാരിതര  പുനരധിവാസ സ്ഥാപനത്തിനുള്ള പുരസ്കാരത്തിനാണ് കണ്ണൂർ ജില്ലയിലെ തണൽ സ്കൂൾ ഫോർ ഡിഫറൻ്റ്ലി ഏബിൾഡ്,  കാഞ്ഞിരോട് എന്ന സ്ഥാപനത്തെ തെരഞ്ഞെടുത്തത്. 

25000 രൂപയാണ് പുരസ്കാര തുക 'ഭിന്നശഷി വിദ്യാഭ്യാസ പുനരധിവാസ മേഖലയിൽ നൂതനമായ ഇടപെടലുകളും, പ്രൊഫഷണൽ സേവനങ്ങളും പരിഗണിച്ചാണ് അവാർഡിനായി തെരഞ്ഞെടുത്തത്. സ്വകാര്യമഖലയിലെ  ബൗദ്ധിക  വെല്ലുവിളിയുള്ള മികച്ച ജീവനക്കാരി ക്കുള്ള 25000 രൂപയുടെ പുരസ്കാരം  കാഞ്ഞിരോട് തണൽ സ്കൂൾ ഫഫോർ ഡിഫറൻ്റ്ലി ഏബിൾഡ് സ്ഥാപനത്തിലെ ജീവനക്കാരിയായ  വി. കെ. റിന്യ അർഹയായി.

ബൗദ്ധിക വെല്ലുവിളിയെ  അതിജീവിച്ച് ഭിന്നശഷി പരിചരണരംഗത്ത് മികച്ച രീതിയിൽ ജോലി  ചെയ്യുന്നത് പരിഗണിച്ചാണ് വി കെ  റിന്യ യെ അവാർഡിന് തിരഞ്ഞെടുത്തത്.
അവാർഡ് നേടിയ  തണൽ സ്കൂൾ ഫോർ ഡിഫറൻ്റ്ലി ഏബിൾഡ്, കാഞ്ഞിരോട് അന്താരാഷ്ട്ര നിലവാരത്തിലുള്ള സംവിധാനമാണ് ഭിന്നശേഷി സ്കൂളിൽ  ഒരുക്കിയിരിക്കുന്നത്.

The-state-government-has-once-again-recognized-the-services-of-Thanal-in-Kannur.jpg

facebook twitter