'ഫൂട്ട് ഓൺ രാഹുൽ’: നടപ്പാതയിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഫോട്ടോ പതിച്ച് പ്രതിഷേധിച്ച് കണ്ണൂർ കൃഷ്ണമേനോൻ കോളേജിലെ എസ്.എഫ്.ഐ വിദ്യാർഥിനികള്‍

10:27 AM Dec 05, 2025 | AVANI MV


പള്ളിക്കുന്ന് :രാഹുൽ മാങ്കൂട്ടത്തിനെതിരെ കണ്ണൂർ പള്ളിക്കുന്ന് കൃഷ്ണമേനോൻ വനിതാ കോളജിൽ എസ്.എഫ്.ഐ വിദ്യാർത്ഥിനികളുടെ വേറിട്ട പ്രതിഷേധം. നടപ്പാതയിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഫോട്ടോ പതിച്ച് ഫൂട്ട് ഓൺ രാഹുൽ എന്ന പേരിലാണ് വിദ്യാര്‍ഥിനികളുടെ പ്രതിഷേധം.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഒൻപതാം ദിവസവും ഒളിവിൽ തുടരുകയാണ്. രാഹുലിന് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് കൂടുതൽ ഊർജ്ജിതമാക്കി. കേരളത്തിലും പുറത്തും ഒരുപോലെയാണ് പ്രത്യേക അന്വേഷണസംഘം രാഹുലിനായി വല വിരിച്ചിരിക്കുന്നത്. കേസിൽ കസ്റ്റഡിയിലെടുത്ത രാഹുലിൻ്റെ പേഴ്സണൽ സ്റ്റാഫിനെയും ഡ്രൈവറെയും ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും.

Trending :