തലശേരി :ക്രിസ്മസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി തലശ്ശേരി എക്സൈസ് റേഞ്ച് പാർട്ടിയും ന്യൂ മാഹി ചെക്പോസ്റ്റ് പാർട്ടിയും ചേർന്ന് സംയുക്തമായി ന്യൂ മാഹി ചെക്പോസ്റ്റിൽ വെച്ച് വാഹന പരിശോധന നടത്തവേ KL 77 E 6366 നമ്പർ ബലേനോ കാറിൽ നിന്നും നാലു ഗ്രാം മെത്താംഫിറ്റമിനും അഞ്ച് ഗ്രാം കഞ്ചാവും കണ്ടെടുത്ത് രണ്ടുപേരെ അറസ്റ്റ് ചെയ്തു.
എക്സൈസ് ഇൻസ്പെക്ടർ സുബിൻരാജിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ കോഴിക്കോട് നൊച്ചാട് ചാലിക്കര സ്വദേശിയായ പൂതൂർ വീട്ടിൽ മുഹമ്മദ് റിൻഷാദും ( 26 )കണ്ണൂർ ശിവപുരം സ്വദേശിനിയായ ആമിനാസ് വീട്ടിൽ ഫാത്തിമയുമാണ് ( 36 ) പിടിയിലായത്. ഇവർ ഓടിച്ചു വന്നിരുന്ന കാറും കസ്റ്റഡിയിലെടുത്തു. കണ്ണൂർജില്ലക്കകത്തും പുറത്തുമായി മയക്കുമരുന്ന് കടത്തുന്നതിൽ പ്രധാന കണ്ണികളായായിരുന്നു ഇവരെന്ന് പ്രതികളെ ചോദ്യം ചെയ്തതിൽ മനസിലായി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് )ജനാർദ്ദനൻ. എം. കെ, സിവിൽ എക്സൈസ് ഓഫീസർ മാരായ റോഷി. കെ. പി, സിനോജ്. വി, ആദർശ്. പി, അഖിൽ.വി വനിത സിവിൽ എക്സൈസ് ഓഫീസർമാരായ പ്രസന്ന. എം. കെ, ശില്പ. കെ, എക്സൈസ് ഡ്രൈവർ സുരാജ്. എം എന്നിവർ പരിശോധന നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നു.