ബൈക്ക് മോഷണ കേസിൽ ആലക്കോട് സ്വദേശി കുമ്പളയിൽ അറസ്റ്റിൽ

08:02 PM Dec 05, 2025 | AVANI MV

ആലക്കോട് :കുമ്പള റെയിൽവേ സ്റ്റേഷനു സമീപം പാർക്ക് ചെയ്തിരുന്ന ആക്‌സസ് 125 സ്‌കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതിയായ ആലക്കോട് സ്വദേശിയായ യുവാവിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു.ആലക്കോട് ഒറ്റത്തൈ സ്വദേശി അലക്‌സ് ഡൊമിനികിനെയാ (25) ണ് കുമ്പള പോലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 16നാണ് സ്‌കൂട്ടർ മോഷണം പോയത്. 

സി.സി.ടി.വി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി മംഗളൂരുവിൽ മറ്റൊരു കേസിൽ പിടിയിലായെന്ന് കണ്ടടുത്തുകയും തുടർന്ന് കുമ്പള പോലീസ് അവിടെയെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.