സമൂഹമാധ്യമങ്ങളിലൂടെയുള്ള തെരഞ്ഞെടുപ്പ് പ്രചരണം: പരിധി വിട്ടാൽ പണിക്കിട്ടും

10:10 AM Dec 06, 2025 | AVANI MV


കണ്ണൂർ : തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്റെ പ്രചാരണം ഊര്‍ജ്ജിതമായ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം കര്‍ശനമായി നിരീക്ഷിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പൊലീസ് സൈബര്‍ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി.സ്ഥാനാര്‍ഥികളുടെയും പാര്‍ട്ടികളുടെയും സോഷ്യല്‍ മീഡിയ പേജുകളില്‍ വരുന്ന റീലുകളും, വാട്സ് ആപ് ഗ്രൂപ്പുകളിലെ ഉള്ളടക്കവും, ചര്‍ച്ചകളും കര്‍ശന നിരീക്ഷണത്തിലാണ്. 

തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചരിപ്പിക്കുന്ന പാരഡി ഗാനങ്ങള്‍, വോയ്സ് ക്ലിപ്പുകള്‍, വീഡിയോകള്‍, അനിമേഷനുകള്‍, കാര്‍ഡുകള്‍ എന്നിവ പ്രത്യേകം നിരീക്ഷിക്കും. ജാതി, മതം തുടങ്ങിയവ ഉള്‍പ്പെടെയുള്ള വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ പരാമര്‍ശിക്കുന്നതോ, വ്യാജമായതോ, അപകീര്‍ത്തികരമായതോ, അനുവദനീയമല്ലാത്തതോ യായ ഉള്ളടക്കം കണ്ടെത്തിയാലോ അതു സംബന്ധിച്ചു പരാതി ലഭിച്ചാലോ കര്‍ശന നടപടി സ്വീകരിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.