കണ്ണൂരിൽ വനിതാ ബാങ്കിൻ്റെ സി.സി.ടി.വി ക്യാമറ പ്ളാസ്റ്റിക് കവർ കൊണ്ട് മൂടി : എൽ.ഡി.എഫ് പ്രചരണ ബോർഡുകൾ നശിപ്പിച്ചു

05:29 PM Dec 07, 2025 | Desk Kerala

കൊളച്ചേരി: മുല്ലക്കൊടി കോ-ഓപറേറ്റീവ് ബാങ്കിന് കീഴിലുള്ള കമ്പിൽ വനിതാ ബാങ്കിന് നേരെ സാമൂഹ്യ വിരുദ്ധരുടെ അതിക്രമം ബാങ്കിൻ്റെ പുറത്തെ ചുമരിൽ സ്ഥാപിച്ച സി.സി.ടി.വി ക്യാമറകൾ പ്ളാസ്റ്റിക് കവർ കൊണ്ടു മൂടി. ഇതുകൂടാതെ ബാങ്കിൻ്റെ താഴെ പ്രവർത്തിക്കുന്ന സംഘമിത്ര കല സാംസ്കാരിക കേന്ദ്രത്തിൻ്റെ മുൻവശം വെച്ചിട്ടുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളും കീറിയിട്ടുണ്ട്.

ഇരുട്ടിൻ്റെ മറവിൽ അതിക്രമം കാണിച്ച സാമുഹ്യ വിരുദ്ധർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എൽ.ഡി.എഫ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ പൊലിസ് അധികൃതരോട് ആവശ്യപ്പെട്ടു.