+

കണ്ണൂർ ജില്ലയിൽ ഡ്രൈ ഡേ പ്രഖ്യാപിച്ചു

കണ്ണൂർ ജില്ലയിൽ ഡ്രൈ ഡേ പ്രഖ്യാപിച്ചു

കണ്ണൂർ : ഡിസംബർ 11ന് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പും 13ന് വോട്ടെണ്ണലും നടക്കുന്നതിനാൽ ഡിസംബർ ഒമ്പത് വൈകീട്ട് ആറ് മണി മുതൽ 11ന് പോളിംഗ് അവസാനിക്കുന്നത് വരെയും 13 നും ജില്ലയിൽ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. 

ഡിസംബർ 11 വൈകീട്ട് ആറ് മണിക്ക് മുമ്പുള്ള 48 മണിക്കൂർ സമയം കണ്ണൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന പോലീസ് സ്റ്റേഷൻ പരിധികളിൽ ഡ്രൈ ഡേ പ്രഖ്യാപിക്കണമെന്ന് കർണാടക കുടക് ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ, ജില്ലാ പോലീസ് സൂപ്രണ്ട്, മാഹി റീജിയണൽ അഡ്മിനിസ്‌ട്രേറ്റർ എന്നിവരോട് അഭ്യർഥിച്ചിട്ടുണ്ട്.

facebook twitter