+

കണ്ണൂരിൽ കേനന്നൂർ ബാർബൽ ക്ളബ്ബ് മേറ്റ്സ് നട്യാല ജനാർദ്ദനൻ പുരസ്ക്കാരം പ്രഖ്യാപിച്ചു

കേനന്നൂർ ബാർബൽ ക്ളബ്ബ് മേറ്റ്സ് നട്യാല ജനാർദ്ദനൻ പുരസ്ക്കാരം പ്രഖ്യാപിച്ചതായി സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കണ്ണൂർ :കേനന്നൂർ ബാർബൽ ക്ളബ്ബ് മേറ്റ്സ് നട്യാല ജനാർദ്ദനൻ പുരസ്ക്കാരം പ്രഖ്യാപിച്ചതായി സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വെയ്റ്റ്ലി ഫ്ടിംഗിലും പവർ ലിഫ്ടിംഗിലം ബോഡി ബിൽഡിങ്ങിലും ജി.വി രാജ അവാർഡ് നേടിയവരെ അവരുടെ കായിക രംഗത്തെ മികവ് പരിഗണിച്ചാണ് അവാർഡ് നൽകി ആദരിക്കുന്നത്. 

എം.കെ കൃഷ്ണകുമാർ, ആർ. അശോക് കുമാർ എൻ.ഐ പോളി, ജി. ശിവപ്രസാദ് എ.ജിരാജു, ബി.പി റെനി , ബി.സന്ദീപ്, വി.എൻ രാജു, ടി. മോളി,പുഷ്പമ്മ ജോസഫ്, ജെൻ്റി ഫ്രാൻസിസ്, പി. ഷെറി , പി.ജിജി ,എ.ബി മഞ്ജു, വി.പി ഭാസുരൻ, വി.എൻ കൃഷ്ണൻ, മിനി കുമാരി, കെ. സിജി, കെ.വി ലതീഷ്, ബീന അഗസ്റ്റിൻ എന്നിവരാണ് അവാർഡിന് അർഹമായത്. ഇതുകൂടാതെ കണ്ണൂർ സർവകലാശാല കായിക താരങ്ങളായ വിഷ്ണു നാരായണൻ, കെ.കെ അജിന എയ്ഞ്ചൽപോൾ എന്നിവർക്ക് കായിക മികവിനുള്ള പുരസ്ക്കാരങ്ങൾ നൽകും. പാരാ ഗെയിംസ്  പവർ ലിഫ്ടിംങ് ലോക ചാംപ്യൻഷിപ്പ് മെഡൽ ജേതാവായജോബി മാത്യു , മിസ്റ്റർ ഒളിമ്പ്യ വെങ്കല മെഡൽ നേടിയ രാ ജേഷ് ജോണിനും വ്യക്തിഗത അവാർഡനൽകും. 

പത്രമാധ്യമ പുരസ്കാരങ്ങൾ പി. സുരേശൻ (ദേശാഭിമാനി ) ടി. സൗമ്യ ( മാതൃഭൂമി) എന്നിവർക്കും സമ്മാനിക്കും. വാർത്താ സമ്മേളനത്തിൽ മോഹൻ പീറ്റേഴ്സ്, അഡ്വ. എം. കിഷോർ കുമാർ, വി.പി കിഷോർ, അഴീക്കോടൻ ജ്യോതി, എം.പി പ്രസൂൺകുമാർ, എം.പി അനൂപ് കുമാർ എന്നിവർ പങ്കെടുത്തു.

facebook twitter