തെരഞ്ഞെടുപ്പ് ദിനത്തിൽ മാരകായുധങ്ങളുമായി എൽ.ഡി.എഫ് പ്രവർത്തകരെ ആക്രമിച്ച തളിപ്പറമ്പ നഗരസഭാ ചെയർപേഴ്സൻ്റെ ഡ്രൈവറായ ലീഗ് പ്രവർത്തകൻ റിമാൻഡിൽ

12:01 PM Dec 17, 2025 | AVANI MV

തളിപ്പറമ്പ്: തെരഞ്ഞെടുപ്പ് ദിവസം എൽ.ഡി.എഫ് പ്രവർത്തകരെ മാരകായുധങ്ങളുമായി ആക്രമിച്ച സംഭവത്തിൽ പ്രതിയായ ലീഗ് പ്രവർത്തകൻ റിമാൻഡിൽ.തളിപ്പറമ്പ് നഗരസഭ ചെയർപേഴ്‌സന്റെ  ഡ്രൈവർ സി.പി.നൗഫലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.തെരഞ്ഞെടുപ്പ് ദിവസമായ ഡിസംബർ 11 ന് വൈകുന്നേരം 5.30 നായിരുന്നു സംഭവം.

അക്കിപ്പറമ്പ് യു.പി സ്‌ക്കൂളിൽ പ്രവർത്തിക്കുന്ന രണ്ടാം വാർഡ് ബൂത്തിൽവോട്ട് ഇല്ലാത്ത യു.ഡി.എഫ് പ്രവർത്തകർ വന്നത് ചോദ്യം ചെയ്ത വിരോധത്തിൽ കുപ്പത്തെ ചാക്യാർ വീട്ടിൽ സി.അനിൽ(42), പുഴക്കുളങ്ങരയിലെ പി.വിജേഷ്(38)എന്നിവരെ മർദ്ദിച്ച സംഭവത്തിലാണ് നൗഫൽ വധശ്രമക്കേസിൽ അറസ്റ്റിലായത്.അഭിലാഷ്, മുസ്തഫ, മൻസൂർ, സുബൈർ, രാധാകൃഷ്ണൻ എന്നിവരും കണ്ടാലറിയാവുന്ന നാലുപേരും ഈ കേസിൽ പ്രതികളാണ്. പൊലിസ് അറസ്റ്റുചെയ്തു .ഹാജരാക്കിയനൗഫലിനെ തളിപ്പറമ്പ് മജിസ്‌ട്രേട്ട് കോടതി റിമാൻഡ് ചെയ്തു.