ലിസാമ്മ വധക്കേസ് : പ്രതിഭർത്താവ് കുട്ടി ച്ചനെ കോടതി കുറ്റവിമുക്തനാക്കി

12:22 PM Dec 17, 2025 | AVANI MV


തലശേരി: ഇരിട്ടി അയ്യൻകുന്ന് കച്ചേരിയിലെ നരിമറ്റത്തിൽ ലിസാമ്മ (51)യെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ വെറുതെ വിട്ടു.എൻ.എഫ് ജെയിംസ് എന്ന കുട്ടിച്ച നാ(53)ണ് കേസിലെ പ്രതി.2014 ആഗസ്റ്റ് 7 ന് രാവിലെ ആറേ മുക്കാലോടെ വീട്ടിൽ വെച്ചാണ് സംഭവം.സാവിയോ മാത്യുവിന്റെ പരാതി പ്രകാരമാണ് പോലീസ് കേസ്.

മൈക്കിൾ കുഴിമല, ആനിയമ്മ ജോൺസൺ, പോലീസ് ഓഫീസർമാരായ വി.വി.മനോജ്, കെ.ജെ.ജയൻ, പഞ്ചായത്ത് സിക്രട്ടറി അന്നമ്മ, ഫോറൻസിക് സർജ്ജൻ ഡോ.എസ്.ഗോപാലകൃഷ്ണപിള്ള തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ.ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ഫിലിപ്പ് തോമസ് മുൻപാകെ പരിഗണിച്ചു വന്ന കേസാണിത്.