കണ്ണൂർ: ജൂനിയർ ആൺ, പെൺ വിഭാഗം റസലിംഗ് ചാമ്പ്യൻഷിപ്പ് 20, 21 തീയതികളിൽ ശ്രീകണ്ഠാപുരം മടമ്പം പാരിഷ് ഹാൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ജില്ല റസലിംഗ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. 14 ജില്ലകളിൽ നിന്ന് 600 പേർ പങ്കെടുക്കും. മത്സരത്തിനു ശേഷം സംസ്ഥാന ടീമിനെ തെരഞ്ഞെടുക്കും.
ശനിയാഴ്ച്ച രാവിലെ 10 ന് പി.സന്തോഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്യും. സജീവ് ജോസഫ് എംഎൽഎ മുഖ്യാതിഥിയാവും.വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡണ്ട് എം. നിസാമുദ്ദീൻ, ജില്ല പ്രസിഡണ്ട് വി.എം മുഹമ്മദ് ഫൈസൽ, ധീരജ് കുമാർ,ജിനചന്ദ്രൻ, എം.പി മനോജ് എന്നിവർ പങ്കെടുത്തു.