+

കടമ്പൂരിൽ പഞ്ചദിന നാടകോത്സവവും ഗ്രാമോത്സവും ഡിസംബർ 20 ന് തുടങ്ങും

കടമ്പൂർ ആർട്സ് ലവേഴ്സ് അസോസിയേഷൻ (കല)യുടെ ആഭിമുഖ്യത്തിൽ അഞ്ചു ദിവസത്തെ നാടകോത്സവവും ഒരുദിവസത്തെ ഗ്രാമോത്സവും ഡിസംബർ 20 ന് കടമ്പൂർ ഇംഗ്ലീഷ്മീഡിയം സ്കൂളിൽ തുടങ്ങുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു

കണ്ണൂർ:കടമ്പൂർ ആർട്സ് ലവേഴ്സ് അസോസിയേഷൻ (കല)യുടെ ആഭിമുഖ്യത്തിൽ അഞ്ചു ദിവസത്തെ നാടകോത്സവവും ഒരുദിവസത്തെ ഗ്രാമോത്സവും ഡിസംബർ 20 ന് കടമ്പൂർ ഇംഗ്ലീഷ്മീഡിയം സ്കൂളിൽ തുടങ്ങുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം 6-30 ന് പ്രശസ്ത നാടക - ചലച്ചിത്ര നടി നിലമ്പൂർ ആയിഷ നാടകോത്സവം ഉദ്ഘാടനം ചെയ്യും. പ്രശസ്ത ഗായകൻ വി.ടി. മുരളി,സ്കൂൾ മാനേജർ പി. മുരളീധരൻ എന്നിവർ മുഖ്യാതിഥികളാകും. 

നാല് പതിറ്റാണ്ടുകാലം നാടകരംഗത്ത് നിറഞ്ഞ് നിന്ന നാടക നടി ശാരദ കാടാച്ചിറ 'നാടക നടൻ പ്രകാശൻ കടമ്പൂർ , പഴയ കാല റേഡിയോ നാടക പ്രവർത്തകനും ഗാനരചയിതാവുമായ കടമ്പൂർ രാജൻ എന്നിവരെ ആദരിക്കും തുടർന്ന് തിരുവനന്തപുരം അജന്ത തീയേറ്റേഴ്സ് അവതരിപ്പിക്കുന്ന വംശമെന്ന നാടകം അരങ്ങേറും ഡിസംബർ 21 ന് കാഞ്ഞിരപ്പള്ളി അമല അവതരിപ്പിക്കുന്ന " ഒറ്റ,22  ഗുരുവായൂർ ഗാന്ധാരയുടെ" BC 321 മഗധ",23 ന് തിരുവനന്തപുരം നവോദയയുടെ" സുകുമാരി" 24 ന് സാഹിതി തിയേറ്റേഴ്സിന്റെ "മുച്ചീട്ട് കളിക്കാരന്റെ മകൾ" എന്നീ നാടകങ്ങൾ  അരങ്ങേറും. എല്ലാ ദിവസവും വൈകുന്നോം: 6-30 ന് എടക്കാട് പബ്ലിക് ലൈബ്രറി, ശ്രേയസ് കടമ്പൂർ എന്നീസ്ഥാപനങ്ങൾ ഒരുക്കുന്ന കരോക്കെ ഗാനങ്ങളുമുണ്ടാകും. തുടർന്ന് വിവിധ ദിവസങ്ങളിൽനടക്കുന്ന സാംസ്കാരിക സമ്മേളനങ്ങളിൽ എഴുത്തുകാരനും നാടക പ്രവർത്തകനുമായ എം കെ മനോഹരൻ , സാഹിത്യകാരി അംബുജം കടമ്പൂര്, നാടക സംവിധായകനും രചയിതാവുമായ സുരേഷ് ബാബു ശ്രീ സ്ഥ, സാഹിത്യകാരൻ ടി കെ ഡി മുഴപ്പിലങ്ങാട് തുടങ്ങിയവർ പങ്കെടുക്കും.  25 ന് വൈകുന്നേരം അഞ്ച് മണി മുതൽ കടമ്പൂരിലെ വിവിധ സാംസ്കാരിക സ്ഥാപനങ്ങൾഒരുക്കുന്നകലാ-സാംസ്കാരിക-നൃത്ത പരിപാടികൾ ഉൾപ്പെടെത്തിയുള്ള ഗ്രാമോത്സവം നടനുംഗായകനുംസാഹിത്യകാര
നുമായ കോട്ടക്കൽ മുരളി ഉദ്ഘാടനം ചെയും . 

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ഹരിതകർമ്മസേനാഗങ്ങൾഎന്നിവരെ ചടങ്ങിൽ ആദരിക്കുമെന്നുംപ്രവേശനം സൗജന്യമായിരിക്കുമെന്നുംസംഘാടക സമിതി ചെയർമാൻ ഡോ:എ വത്സലൻ പറഞ്ഞു. വാർക്കാ സമ്മേളനത്തിൽ സ്വാഗത സംഘം ജനറൽ കൺവീനർ കെ.വി മഹീന്ദ്രൻ, കല ജോയൻ്റ് സെക്രട്ടറി സി.എ പത്മനാഭൻ, വൈസ് പ്രസി. എ.പി മുംതാസ്, പോഗ്രാം കമ്മിറ്റി കൺവീനർ കെ.വി ജയരാജൻ എന്നിവർ പങ്കെടുത്തു.

facebook twitter