പയ്യന്നൂർ : സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ചിറയിൽ കുളിക്കുന്നതിനിടെ കാണാതായ അയ്യപ്പ ഭക്തൻ്റെ മൃതദേഹം കണ്ടെത്തി. കയ്യൂർ സ്വദേശിയായ അനിലിനെയാണ് ക്ഷേത്രകുളത്തിൽ കുളിക്കവെ കാണാതായത്.
കോറോം പരവന്തട്ട സ്വദേശിനിയായ ഭാര്യ നോക്കി നിൽക്കെയാണ് ചിറയിൽമുങ്ങി താണു പോയത്. വ്യാഴാഴ്ച വൈകുന്നേരം 4.50 മണിയോടെയാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ ഫയർ സ്റ്റേഷൻ ഓഫീസർ സിപി രാജേഷിന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സും പയ്യന്നൂർപോലീസും സ്കൂബ ടീമും, സിവിൽ ഡിഫൻസ് വളണ്ടിയർമാരും മണിക്കൂറുകളോളം ചിറയിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
പയ്യന്നൂർ പൊലിസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.