കണ്ണൂർ : കാഞ്ഞിരോട് സ്വദേശിയായ വിദ്യാർത്ഥി പാലക്കാട് മാതാവിൻ്റെ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞിരോട് ചക്കരക്കൽ റോഡിലെ നബീസ മൻസിലിൽ നാഷാദിൻ്റെയും പാലക്കാട് മേഴ്സി കോളജിനു സമീപം പിരായിരി ചുങ്കത്തെ റിമാസിൻ്റെയും മകൻ മുഹമ്മദ് റൈഹാനാ (14) ണ് മരിച്ചത്.
മാതാവിൻ്റെ വീട്ടിൽ വിരുന്നിനു പോയ റൈഹാൻ സഹോദരനോടൊപ്പം കളിക്കുന്നതിനിടെ ഇന്നലെ വൈകിട്ട് ആറു മണിയോടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ പാലക്കാട്ടെ മെഡിട്രീന ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്‌റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് വൈകുന്നേരം ഏഴു മണിയോടെ കാഞ്ഞിരോട് എത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.