+

തളിപ്പറമ്പ് നഗരസഭയുടെ പുതിയ ഭരണസമിതി അധികാരമേറ്റു

തളിപ്പറമ്പ് നഗരസഭയുടെ 2025-2030 കാലയളവിലേക്കുള്ള പുതിയ ഭരണസമിതി അധികാരമേറ്റു. നഗരസഭയിലെ 35 വാർഡുകളിൽ നിന്നുമുള്ള ജനപ്രതിനിധികളാണ്  സത്യപ്രതിജ്ഞ ചെയ്ത്

തളിപ്പറമ്പ് നഗരസഭയുടെ 2025-2030 കാലയളവിലേക്കുള്ള പുതിയ ഭരണസമിതി അധികാരമേറ്റു. നഗരസഭയിലെ 35 വാർഡുകളിൽ നിന്നുമുള്ള ജനപ്രതിനിധികളാണ്  സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. മുതിർന്ന കൗൺസിലർ പുല്ലായി കൊടി ചന്ദ്രന് റിട്ടേണിംഗ് ഓഫീസർ ഷാബി ബി  സത്യവാചകം ചൊല്ലിക്കൊടുത്തു.

 തുടർച്ചയായ മൂന്നാം തവണയാണ് തളിപ്പറമ്പ് നഗരസഭയിൽ യുഡിഎഫ് അധികാരം ഉറപ്പിക്കുന്നത്. നഗരസഭയോട് അടുത്ത് ക്രമീകരിച്ച പ്രത്യേക വേദിയിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്.  ചട്ടപ്രകാരം റിട്ടേണിങ്ങ് ഓഫീസറായ ഷാബി ബി, കൗൺസിലിലെ ഏറ്റവും മുതിർന്ന അംഗവും  കീഴാറ്റൂർ വാർഡിൽ നിന്നുള്ള കൗൺസിലറുമായ പുല്ലായി കൊടി ചന്ദ്രന് ആദ്യ സത്യവാചകം ചൊല്ലിക്കൊടുത്തു.  കൗൺസിലിലെ മുതിർന്ന അംഗം സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു.

തുടർന്ന് ജനങ്ങളെ സാക്ഷിയാക്കി പുല്ലായി കൊടി ചന്ദ്രൻ മറ്റ് 34 ജനപ്രതിനിധികൾക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ഓരോ വാർഡ് അംഗങ്ങളും ഊഴമനുസരിച്ച് സത്യപ്രതിജ്ഞ ചെയ്ത് രജിസ്റ്ററിൽ ഒപ്പുവെച്ചു. 

തുടർന്ന് മുൻ കില  ഡയറക്ടർ പി പി ബാലൻ, , മുൻസിപ്പൽ സെക്രട്ടറി കെ പി സുബൈർ, ചെയർപേഴ്സൺമാരായ മഹമ്മൂദ് അള്ളാംകുളം , മുർഷിദ കൊങ്ങായി എന്നിവർ സംസാരിച്ചു. വികസന മുരടിപ്പില്ലാത്ത തളിപ്പറമ്പിനായി അഞ്ച് വർഷം പ്രവർത്തിക്കുമെന്ന ഉറപ്പോടെയാണ് ഓരോ അംഗവും കൗൺസിലിലേക്ക് ചുവടുവെച്ചത്

അധികാരമേറ്റ മുഴുവൻ ജനപ്രതിനിധികൾക്കും മുനിസിപ്പൽ സെക്രട്ടറി സുബൈർ കെ.പി. ഉപഹാരങ്ങൾ നൽകി. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം മുതിർന്ന കൗൺസിലർ പുല്ലായി കൊടി ചന്ദ്രൻറെ അധ്യക്ഷതയിൽ നടന്ന ആദ്യ കൗൺസിൽ യോഗത്തിൽ  മുനിസിപ്പൽ സെക്രട്ടറി കെ പി സുബൈർ നഗരസഭ ചെയർപെഴ്സനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് കൗൺസിൽ മുമ്പാകെ വായിച്ചു. തുടർന്ന് യോഗം പിരിച്ച് വിട്ടു

facebook twitter