+

കാനഡയിൽ ഖലിസ്ഥാൻ ഭീകരാക്രമണത്തിന് ശേഷം വീണ്ടും പ്രവർത്തനമാരംഭിച്ച് കപിൽ ശർമ്മയുടെ കഫേ

കാനഡയിൽ ഖലിസ്ഥാൻ ഭീകരാക്രമണത്തിന് ശേഷം വീണ്ടും പ്രവർത്തനമാരംഭിച്ച് കപിൽ ശർമ്മയുടെ കഫേ

ഖലിസ്ഥാൻ ഭീകരാക്രമണത്തിന് ശേഷം വീണ്ടും പ്രവർത്തനമാരംഭിച്ച് കപിൽ ശർമ്മയുടെ കാനഡ കഫേ. ഖലിസ്ഥാൻ ഭീകരാക്രമണത്തിന് തൊട്ട് പിന്നാലെ തന്നെ , കാപ്സ് കഫേ അടച്ചിരുന്നു. കഫേയുടെ ഉദ്ഘാടനത്തിന് പിന്നാലെയായിരുന്നു അജ്ഞാതരായ ആളുകൾ ആക്രമണം നടത്തിയത്. നിരോധിത ഖലിസ്ഥാനി ഭീകര സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണലുമായി (BKI) ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന ലഡ്ഡി സംഘവുമായി ഈ സംഭവത്തിന് ബന്ധമുണ്ട്. ഭീകരതയുമായി ബന്ധപ്പെട്ട നിരവധി കുറ്റകൃത്യങ്ങൾക്ക് ഇന്ത്യയിൽ തിരയുന്ന പ്രതിയാണ് ലഡ്ഡി.

ഹിന്ദു നേതാക്കൾക്കും ഇന്ത്യാ അനുകൂല വ്യക്തികൾക്കും നേരെ അടുത്തിടെ നടന്ന നിരവധി ആക്രമണങ്ങളുടെ മുഖ്യസൂത്രധാരനാണ് ഇയാൾ എന്ന് ആരോപിക്കപ്പെടുന്നു. കൂടാതെ 2024 ഏപ്രിൽ 13-ന് പഞ്ചാബിലെ രൂപ്‌നഗർ ജില്ലയിലെ നംഗലിൽ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാവ് പ്രഭാകറിന്റെ കൊലപാതകത്തിന് ആയുധങ്ങൾ ആസൂത്രണം ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്തതിന് ലഡ്ഡിയും കൂട്ടാളിയായ കുൽബീർ സിംഗ് എന്ന സിദ്ധുവും കുറ്റക്കാരാണ്. എന്നാൽ ആക്രമണത്തിൽ ആർക്കും പരിക്കുകൾ സംഭവിച്ചിട്ടില്ലെങ്കിലും, കഫെയിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

 

facebook twitter