+

‘രാഹുൽ മാങ്കൂട്ടമെന്ന വൃത്തികെട്ട ഒരാളെ ജയിപ്പിക്കാൻ പ്രചാരണ ആയുധമായി എനിക്കെതിരെ കള്ളക്കേസ് ചുമത്താൻ സമര പരമ്പരകൾ നടന്നു’ : ‘കർമ്മ’ പ്രയോഗവുമായി പി.പി ദിവ്യ

ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷമായ പ്രതികരണവുമായി

കണ്ണൂർ: ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷമായ പ്രതികരണവുമായി സി.പി.എം. നേതാവ് പി.പി. ദിവ്യ. “കർമ്മ” എന്ന് വിശേഷിപ്പിച്ചുകൊണ്ട്, പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണകാലത്തെ കള്ളക്കേസ് ശ്രമങ്ങൾ താൻ മറന്നിട്ടില്ലെന്ന് ദിവ്യ ഫേസ്ബുക്കിലൂടെ തുറന്നടിച്ചു. രാഹുലിനെ കോൺഗ്രസ് നേതൃത്വം പുറത്താക്കിയതിന് തൊട്ടുപിന്നാലെയാണ് ദിവ്യയുടെ വീഡിയോ സഹിതമുള്ള ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നത്.

പി പി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

“ഇന്നത്തെ സന്തോഷം! കഴിഞ്ഞ പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഞാൻ മറന്നിട്ടില്ല. രാഹുൽ മാങ്കൂട്ടമെന്ന വൃത്തികെട്ട ഒരാളെ ജയിപ്പിക്കാൻ പ്രചാരണ ആയുധമായി എനിക്കെതിരെ കള്ളക്കേസ് ചുമത്താൻ സമര പരമ്പരകൾ നടന്നു; ‘വെട്ടുക്കിളി കൂട്ടങ്ങളെ’ ഉപയോഗിച്ച് സൈബർ ആക്രമണവും ഉണ്ടായി. ഇതൊന്നും ഞാൻ മറന്നിട്ടില്ല. കർമ്മ!”

Trending :
facebook twitter