+

കര്‍ണാടകയില്‍ വിവാഹപ്പാര്‍ട്ടിക്കിടെ ചിക്കന്‍ ചോദിച്ച യുവാവിനെ കുത്തിക്കൊന്നു

ഞായറാഴ്ച അഭിഷേകിന്റെ ഫാമിലായിരുന്നു വിവാഹപ്പാര്‍ട്ടി ഒരുക്കിയിരുന്നത്.

കര്‍ണാടകയില്‍ വിവാഹ പാര്‍ട്ടിക്കിടെ ചിക്കന്‍ ആവശ്യപ്പെട്ട യുവാവിനെ കുത്തിക്കൊലപ്പെടുത്തി.രഗാട്ടി സ്വദേശി വിനോദ് മലഷെട്ടിയാണ് കൊലപ്പെട്ടത്. കര്‍ണാടകയിലെ ബെലഗാവിയില്‍ ഇന്നലെയായിരുന്നു സംഭവം.പ്രതിയായ വിറ്റല്‍ ഹരുഗോപ്പിയ്‌ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

അടുത്ത സുഹൃത്തായ അഭിഷേക് കോപ്പഡിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് വിനോദ് മലഷെട്ടി എത്തിയത്. ഞായറാഴ്ച അഭിഷേകിന്റെ ഫാമിലായിരുന്നു വിവാഹപ്പാര്‍ട്ടി ഒരുക്കിയിരുന്നത്. ഇറച്ചിക്കറി വിളമ്പുകയായിരുന്ന വിറ്റല്‍ ഹരുഗോപ്പിനോട് വിനോദ് മലഷെട്ടി ഒരു പീസ് ചിക്കന്‍ കൂടി പ്ലേറ്റിലോട്ടിടാന്‍ ആവശ്യപ്പെടുകയായും ഗ്രേവി കുറച്ചാണ് തനിക്ക് വിളമ്പിയതെന്ന് പരാതിപ്പെടുകയും ചെയ്തിരുന്നു. ഇത് വിറ്റല്‍ ഹരുഗോപ്പിനെ പ്രകോപിപ്പിച്ചു. വിനോദും വിറ്റലും തമ്മില്‍ തര്‍ക്കമുണ്ടാവുകയും കോപാകുലനായ വിറ്റല്‍ അടുക്കളയില്‍ ഉള്ളി മുറിക്കാന്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് വിനോദിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.അമിത രക്തസ്രാവം മൂലം വിനോദ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിക്കുകയായിരുന്നു.

facebook twitter