കാസറഗോഡ് : തൃക്കരിപ്പൂര്‍ ഗവ.പോളിടെക്നിക്ക് കോളേജില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്സ് മാനേജ്മെന്റ് ബ്രാഞ്ചില്‍ അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ ഇന്‍ ടൈപ്പ് റൈറ്റിംഗ് തസ്തികയിലെ ഒഴിവിലേക്ക് താല്‍ക്കാലിക അദ്ധ്യാപക നിയമനം നടത്തുന്നതിനും പാനല്‍ തയ്യാറാക്കുന്നതിനുമായി ജൂലൈ എട്ടിന് രാവിലെ 10.30ന് കൂടിക്കാഴ്ച നടത്തും.
ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ് അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്സ് മാനേജ്മെന്റ് (സി.എ.ബി.എം) ബ്രാഞ്ചില്‍ മൂന്ന് വര്‍ഷത്തെ റഗുലര്‍ ഡിപ്ലോമയാണ് യോഗ്യത. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം എ്ന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം രാവിലെ പത്തിനകം കോളേജില്‍ ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 0467-2 211 400, 7560895843.