കാഞ്ഞങ്ങാട് : ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങള്‍ വിലകുറച്ചു നല്‍കി പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയുള്ള സപ്ലൈകോയുടെ ഓണംമേള 26ന് കാഞ്ഞങ്ങാട് കോട്ടച്ചേരിയില്‍ പ്രവര്‍ത്തനം തുടങ്ങും. രാവിലെ പത്തിന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ജില്ലാതല ഓണം മേള ഉദ്ഘാടനം ചെയ്യും. ജില്ലയിലെ എം.പിയും എംഎല്‍ എ മാരും മറ്റു ജനപ്രതിനിധികളും മേളയുടെ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കും. മേളയുടെ ഉദ്ഘാടനം വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു.
കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ നടന്ന രൂപീകരണ യോഗം കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. വി സുജാത ഉദ്ഘാടനം ചെയ്തു. സപ്ലൈകോ കാഞ്ഞങ്ങാട് ഡിപ്പോ മാനേജര്‍ രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഓണത്തോടനുബന്ധിച്ച് സപ്ലൈകോ പുറത്തിറക്കിയ ആയിരം രൂപയുടെ ഗിഫ്റ്റ് കൂപ്പണ്‍ ചെയര്‍പേഴ്‌സണ്‍ പുറത്തിറക്കി. ഹൊസ്ദുര്‍ഗ് താലൂക്ക് അസിസ്റ്റന്റ് സപ്ലൈ ഓഫീസര്‍ രാജേഷ് മക്കനായി ഏറ്റുവാങ്ങി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. ലത, സപ്ലൈകോ ജൂനിയര്‍ മാനേജര്‍ ദാക്ഷായണി, കൃഷ്ണന്‍ പനങ്കാവില്‍, ഉദിനൂര്‍ സുകുമാരന്‍, പ്രമോദ് കരുവളം, സി. കെ ബാബുരാജ്, സുരേഷ് പുതിയടത്ത്, മുഹമ്മദ് മുറിയനാവി, ബാലകൃഷ്ണന്‍, കൗണ്‍സിലര്‍മാരായ കെ. രവീന്ദ്രന്‍, കെ.വി മായാകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു. മദനന്‍ സ്വാഗതം പറഞ്ഞു.
ഓണം ജില്ലാതല മേളയോട് അനുബന്ധിച്ച് സപ്ലൈകോയുടെ 1000 രൂപയുടെ ഗിഫ്റ്റ് കൂപ്പണ്‍ ഹൊസ്ദുര്‍ഗ് താലൂക്ക് അസിസ്റ്റന്റ് സപ്ലൈ ഓഫീസര്‍ രാജേഷ് മക്കനായിക്ക് നല്‍കി കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. വി സുജാത പുറത്തിറക്കുന്നു.