1000 മലബാറി ആടുകളുടെ ഫാമായി വികസിപ്പിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചു റാണി

12:50 PM Oct 31, 2025 | AVANI MV

കാസർ​ഗോ‍ഡ് : 2.66 കോടി രൂപ നിർമാണ ചിലവിൽ ജില്ലയ്ക്കഭിമാനമായി  ആട് ഫാം, ഫാം യഥാർത്ഥ്യമാക്കുന്നതിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പങ്ക്  ചെറു തല്ലെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. ബേഡഡുക്ക ഹൈടെക് ആട് ഫാം നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മൃഗ സംരക്ഷണ വകുപ്പിന്റെ 1.12 കോടി രൂപയും കാസർകോട് വികസന പാക്കേജിൽപ്പെടുത്തി 1.54 കോടി രൂപയും കൂടി 2.66 കോടി രൂപയോളം വരുന്ന നിർമ്മാണ പ്രവർത്തനങ്ങളാണ് ആട് ഫാമിന് വേണ്ടി ചിലവാക്കിയതെന്നും ഫാം യാഥാർത്ഥ്യമാക്കുന്നതിൽ ജില്ലാ ഭരണകൂടവും ഗ്രാമപഞ്ചായത്തും ജനപ്രതിനിധികളും മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരും വഹിച്ച പങ്ക് ചെറുതല്ലെന്നും മൃഗ സംരക്ഷണ ക്ഷീര വികസൻ മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. സ്ഥല വിസ്തൃതി ഉള്ളതിനാൽ ഫാമിനെ ഏറ്റവും മികച്ച ആട് ഫാം ആക്കാൻ ആക്കാൻ കഴിയും എന്നും ആയിരത്തോളം മലബാറി ആടുകളുടെ ശേഖരമാണ് ലക്ഷ്യം എന്നും മന്ത്രി പറഞ്ഞു. ജലസേചന സൗകര്യവും തീറ്റപ്പുൽ കൃഷിയും ക്രമീകരിച്ചുകൊണ്ടാണ് തന്നെയാണ് ഫാം തുടങ്ങിയതെന്നും തുടർ പ്രവർത്തനങ്ങൾക്ക് നടപ്പ് സാമ്പത്തിക വർഷത്തിൽ മൃഗസംരക്ഷണ വകുപ്പിന് തുക അനുവദിച്ചിട്ടുണ്ടെന്നും  മന്ത്രി പറഞ്ഞു.

കല്ലളിയിലെ ആട് ഫാം പരിസരത്ത് നടന്ന ചടങ്ങിൽ സി.എച്ച് കുഞ്ഞമ്പു എം.എൽ.എ അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ എംസി റെജിൽ റിപ്പോർട്ട് അവതരിപ്പിച്ചു. എം.മുഹമ്മദ് ആസിഫ് കർഷക സെമിനാർ നയിച്ചു. പരിപാടിയിൽ ആട് ഫാം രണ്ടാം ഘട്ടത്തിന്റെ വിശദപദ്ധതി രേഖ നിർമ്മിതി കേന്ദ്രം ജനറൽ മാനേജർ ഇ.പി രാജമോഹനിൽ നിന്നും കെട്ടിട രേഖകൾ സംസ്ഥാന ഹൗസിംഗ് ബോർഡ് എക്‌സിക്യൂട്ടീവ് എൻജിനീയർ കെ.വി അഞ്ജനയിൽ നിന്നും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോക്ടർ എം.സി റെജിലും ജില്ലാ മൃഗസംരക്ഷണ ഓഫീസർ പി.കെ മനോജ് കുമാറും ഏറ്റുവാങ്ങി.

ഹൈടെക് ആട് ഫാം യാഥാർത്ഥ്യമാക്കുന്നതിൽ പരിശ്രമിച്ച എം.എൽ.എമാരായ സി.എച്ച് കുഞ്ഞമ്പു, ഇ.ചന്ദ്രശേഖരൻ എന്നിവരെയും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോക്ടർ എം.സി റെജിൽ കുമാർ,  ജില്ലാ മൃഗസംരക്ഷണം ഓഫീസർ പി കെ മനോജ് കുമാർ, കാസർകോട് വികസന പാക്കേജ് സ്‌പെഷ്യൽ ഓഫീസർ വി.ചന്ദ്രൻ, ഫാം നിർമ്മാണത്തിന്റെ മേൽനോട്ടം വഹിച്ച പി.ഡബ്ല്യു.ഡി കരാറുകാർ, മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.  

ഇ.ചന്ദ്രശേഖരൻ എം.എൽ.എ, മുൻ എം.എൽ.എ കെ.കുഞ്ഞിരാമൻ, കാസർകോട് വികസന പാക്കേജ് സ്‌പെഷ്യൽ ഓഫീസർ വി.ചന്ദ്രൻ ബേഡഡുക്ക ഗ്രാമപഞ്ചായത്ത് മെമ്പർ പി.വസന്തകുമാരി, ഹൗസിംഗ് ബോർഡ് എക്‌സിക്യൂട്ടീവ് എൻജിനീയർ കെ.വി അഞ്ജന, ജില്ലാ പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എം.ജഗദീഷ്, ജില്ലാ നിർമിതി കേന്ദ്രം ജനറൽ മാനേജർ ഇ.പി രാജമോഹൻ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ പി.കെ മനോജ് കുമാർ, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എൻ.കെ സന്തോഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.പി ബാബു, സി.രാമചന്ദ്രൻ, കുഞ്ഞികൃഷ്ണൻ മാടക്കല്ല്, ടി.ഡി കബീർ, മൊയ്തീൻ കുഞ്ഞികളനാട് ,ഉദയൻ ചെമ്പക്കാട്,സജി സെബാസ്റ്റ്യൻ, കരീം ചന്ദേര, പി.വി രാജു, സണ്ണി അരമന, പി.വി ഗോവിന്ദൻ, പി.റ്റി നന്ദകുമാർ വി.വി കൃഷ്ണൻ ജെറ്റോ ജോസഫ്, ഹരീഷ് ബി നമ്പ്യാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ സ്വാഗതവും ബേഡഡുക്ക ഹൈടെക് ഫാം സ്‌പെഷ്യൽ ഓഫീസർ എസ്. രാജു നന്ദിയും പറഞ്ഞു.