കാസർഗോഡ്: രാജപുരത്ത് ഭാര്യയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍.ഭാര്യയുമായി അകന്ന് ചെമ്ബേരിയില്‍ താമസിക്കുന്ന പാണത്തൂര്‍ നെല്ലിക്കുന്നിലെ ജോസഫിനാണ് (71) പൊള്ളലേറ്റത്. ഭാര്യ സിസിലിയെയാണ് ഇയാള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
വ്യാഴാഴ്ച രാത്രി ഒന്‍പതരയോടെയാണ് ആക്രമണം.സിസിലി ഉറങ്ങിക്കിടന്ന മുറിയുടെ ജനല്‍ ചില്ല് പുറത്തുനിന്ന് തകര്‍ത്ത് മുറിക്കുള്ളിലേക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി.ഇതിനിടെ അബദ്ധത്തില്‍ തീ ജോസഫിന്റെ ദേഹത്തേക്ക് പടര്‍ന്നു. മുറിയിലെ സാധനസാമഗ്രികള്‍ കത്തിനശിച്ചെങ്കിലും സിസിലിയും കൂടെ ഉണ്ടായിരുന്ന പേരക്കുട്ടിയും പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു.സ്വത്തുതര്‍ക്കമാണ് കൊലപാതകശ്രമത്തിന് കാരണമെന്നാണ് അറിയുന്നത്.
ബഹളം കേട്ടെത്തിയ നാട്ടുകാര്‍ രാജപുരം പൊലീസില്‍ വിവരമറിയിച്ചു.തുടര്‍ന്ന് ജോസഫിനെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ ഇയാളെ പിന്നീട് കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.