+

കൊട്ടിയൂർ യാഗഭൂമിയിൽ ദർശനം നടത്തി കെ സി വേണുഗോപാൽ എം പി

കൊട്ടിയൂർ  യാഗഭൂമിയിൽ ദർശനം നടത്തി കെ സി വേണുഗോപാൽ എം പി. മകം കലം വരവ് ദിവസമായ തിങ്കളാഴ്ച്ച രാവിലെയാണ് അക്കരെ സന്നിധിയിൽ കെ സി വേണുഗോപാൽ ദർശനം നടത്തിയത്

കൊട്ടിയൂർ : കൊട്ടിയൂർ  യാഗഭൂമിയിൽ ദർശനം നടത്തി കെ സി വേണുഗോപാൽ എം പി. മകം കലം വരവ് ദിവസമായ തിങ്കളാഴ്ച്ച രാവിലെയാണ് അക്കരെ സന്നിധിയിൽ കെ സി വേണുഗോപാൽ ദർശനം നടത്തിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് അന്യ സംസ്ഥാനങ്ങളിൽ നിന്നുപോലും നിരവധി ഭക്തർ ദർശനത്തിന് എത്തുന്നുണ്ടെന്നും , വരും വർഷങ്ങളിൽ അടിസ്ഥാന സൗകര്യ വികസനത്തിന് കുറച്ചു കൂടി മുൻ‌തൂക്കം നൽകുമെന്നും എം പി കേരള ഓൺലൈൻ ന്യൂസിനോട് പറഞ്ഞു.

K.C. Venugopal MP visits Kottiyoor Yagabhumi

ദർശനത്തിന് ശേഷം ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായരുമായി കൂടിക്കാഴ്ച നടത്തി.കെസി വേണുഗോപാലിനൊപ്പം
കെപിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് സണ്ണി ജോസഫ് എം എൽ എ ,
കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പുടാകം , പാരമ്പര്യതേര ട്രസ്റ്റി പ്രശാന്ത് , എക്സിക്യൂട്ടീവ് ഓഫീസർ കെ ഗോകുൽ മറ്റ് കോൺഗ്രസ് നേതാക്കൾ എന്നിവരും ഉണ്ടായിരുന്നു

facebook twitter