
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു. ജൂൺ 10, 11, 12 ദിവസങ്ങളിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ
ജൂൺ 10: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം
ജൂൺ 11: ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്
ജൂൺ 12: ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
കാലവർഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് ദിവസങ്ങൾ നീണ്ടുനിന്ന കനത്ത മഴ ലഭിച്ചിരുന്നു. വ്യാപക നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തിരുന്നു. അതേസമയം, ജൂൺ ആരംഭിച്ചതോടെ മഴയുടെ ശക്തി കുറയുകയും ചെയ്തു. എന്നാൽ, വീണ്ടും മഴ സജീവമാകുകയാണെന്നാണ് കാലാവസ്ഥാ പ്രവചനം.