പി ജയചന്ദ്രന് വിട നല്‍കി കേരളം

02:50 PM Jan 11, 2025 | Suchithra Sivadas

മലയാളത്തിന്റെ ഭാവ ഗായകന്‍ പി ജയചന്ദ്രന് വിട നല്‍കി കേരളം. ചേന്ദമംഗലം പാലിയത്തെ വീട്ടില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. 

കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ പേറുന്ന പാലിയം തറവാട് പി ജയചന്ദ്രന് ഏറെ പ്രിയപ്പെട്ട ഇടമായിരുന്നു. ജയചന്ദ്രനിലെ പാട്ടുകാരനെ ഉണര്‍ത്തിയ പാലിയത്തെ മണ്ണിലാണ് ഇനി നിത്യ ഹരിത ഗായകന്റെ അന്ത്യ വിശ്രമം. സിനിമാ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ നിന്നായി നൂറ് കണക്കിന് സംഗീതപ്രേമികളാണ് പി ജയചന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. 

പാലിയത്ത് അവസാനം എത്തിയപ്പോഴാണ് ആ മണ്ണില്‍ തന്നെ ഉറങ്ങണമെന്ന ആഗ്രഹം ജയചന്ദ്രന്‍ ബന്ധുക്കളോട് രഹസ്യമായി പറഞ്ഞത്.
ഇനി ജയചന്ദ്രന്‍ ഓര്‍മ്മ മാത്രമായി ... ആ ഗാനങ്ങളിലൂടെ ജയചന്ദ്രന്‍ ഏവരുടേയും മനസില്‍ എന്നും നിറഞ്ഞുനില്‍ക്കും.