+

സര്‍വകലാശാല നിയമഭേദഗതിക്കൊരുങ്ങി സര്‍ക്കാര്‍, കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

സര്‍വകലാശാല നിയമഭേദഗതിക്കൊരുങ്ങി സര്‍ക്കാര്‍, കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

സര്‍വകലാശാല നിയമഭേദഗതിക്ക് സര്‍ക്കാര്‍. കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. സിന്‍ഡിക്കേറ്റ് രൂപീകരണം തിരഞ്ഞെടുപ്പിലൂടെ മാത്രമാക്കി. നോമിനേഷന്‍ ഗവണ്‍മെന്റ് പ്രതിനിധികള്‍ക്കായി ചുരുക്കി. സിന്‍ഡിക്കേറ്റുകളുടെ അംഗബലം പരിമിതപ്പെടുത്തും. വിദേശത്ത് സര്‍വകലാശാലകളുടെ ഉപകേന്ദ്രം തുടങ്ങാനുള്ള വിവാദ നിര്‍ദേശം ഒഴിവാക്കി.

നാല് വര്‍ഷ ബിരുദവും പുതിയ കോഴ്‌സുകളും സമ്പ്രദായങ്ങളും വന്നതോടെ സര്‍വകലാശാലകളെ ഘടനാപരമായി മെച്ചപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് യൂണിവേഴ്‌സിറ്റി നിയമ ഭേദഗതി കൊണ്ടുവരുന്നത്. സ്വയംഭരണ സ്ഥാപനങ്ങളായ സര്‍വകലാശാലകളിലെ പരമാധികാര സഭയായ സിന്‍ഡിക്കേറ്റിന്റെ ഘടനയിലും അതിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന രീതിയിലും വരുത്തുന്ന വ്യവസ്ഥകളാണ് മന്ത്രിസഭ അംഗീകാരം നല്‍കിയെ ബില്ലിനെ ശ്രദ്ധേയമാക്കുന്നത്.

സര്‍വകലാശാല സിന്‍ഡിക്കേറ്റുകളിലേക്ക് അംഗങ്ങളെ നോമിനേറ്റ് ചെയ്യുന്നത് നിര്‍ത്തി തിരഞ്ഞെടുപ്പിലൂടെ നിയമിക്കണമെന്നതാണ് ബില്ലിലെ വ്യവസ്ഥ.സര്‍ക്കാര്‍ പ്രതിനിധികളെ മാത്രമേ നാമനിര്‍ദ്ദേശം ചെയ്യാന്‍ അനുവദിക്കു. സിന്‍ഡിക്കേറ്റുകളുടെ അംഗബലം നിജപ്പെടുത്തുന്ന വ്യവസ്ഥയും ബില്ലിലുണ്ട്. വലിയ സര്‍വകലാശാലാ സിന്‍ഡിക്കേറ്റിലെ അംഗങ്ങളുടെ എണ്ണം 19 ആയും ചെറിയ സര്‍വകലാശാലകളിലെ സിന്‍ഡിക്കേറ്റിന്റെ അംഗബലം 15 ആയും നിജപ്പെടുത്താനാണ് ബില്ലിലെ വ്യവസ്ഥ.


 

facebook twitter