+

ഖേലോ - ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് - സൈക്ലിംഗിങ്ങിൽ മികച്ച നേട്ടവുമായി നിയാ സെബാസ്റ്റ്യൻ

രാജസ്ഥാനിൽ വെച്ച് നടന്ന ഖെ ലോ- ഇന്ത്യ യൂണിവേഴ്സിറ്റ് ഗെയിംസിൽ സൈക്ലിംഗിൽ മികച്ച നേട്ടവുമായി വയനാട്ടുകാരി നിയാ സെബാസ്റ്റ്യൻ . സ്പ്രിൻ്റ്, കെറിൻ , ടീം സ്പ്രിൻ്റ് വിഭാഗങ്ങളിൽ സ്വർണ മെഡൽ നേടിയിരിക്കുകയാണ് ഈ മിടുക്കി.

വയനാട് : രാജസ്ഥാനിൽ വെച്ച് നടന്ന ഖെ ലോ- ഇന്ത്യ യൂണിവേഴ്സിറ്റ് ഗെയിംസിൽ സൈക്ലിംഗിൽ മികച്ച നേട്ടവുമായി വയനാട്ടുകാരി നിയാ സെബാസ്റ്റ്യൻ . സ്പ്രിൻ്റ്, കെറിൻ , ടീം സ്പ്രിൻ്റ് വിഭാഗങ്ങളിൽ സ്വർണ മെഡൽ നേടിയിരിക്കുകയാണ് ഈ മിടുക്കി. കഴിഞ്ഞ വർഷം ഡൽഹിയിൽ വെച്ച് നടന്ന ഏഷ്യൻ ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ ടീം സ്പ്രിൻ്റ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും, ചൈനയിൽ വെച്ച് നടന്ന സൈക്ലിംഗ് ലോക കപ്പിലെ ജൂനിയർ ഗേൾസ് വിഭാഗത്തിൽ ആറാം സ്ഥാനവും നേടിയിട്ടുണ്ട്. 

നിലവിൽ ഗുരുനാനാക്ക് യൂണിവേഴ്സ്റ്റിയുടെ കീഴിലുള്ള ജലന്തറിലെ മഹിളാ  മഹാ വിദ്യാലയാ കോളേജിൽ രണ്ടാം വർഷ ബിരുധ വിദ്യാർത്ഥിയാണ് നിയാ സെബാസ്റ്റ്യൻ.വയനാട് വെങ്ങപ്പള്ളി സ്വദേശിയാണ്. അച്ഛൻ സെബാസ്റ്റ്യൻ, അമ്മ - സിനി, സഹോദരി - ലിയ. നിയയുടെ ഈ മികച്ച നേട്ടത്തെ വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ അഭിനന്ദിച്ചു.


 

facebook twitter